
മുംബൈ: ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിന് പുതിയ ഓർഡറുകൾ ലഭിച്ചു. അറിയപ്പെടുന്ന ഇന്ത്യൻ കമ്പനികളിൽ നിന്ന് 145 കോടി രൂപ മൂല്യമുള്ള രണ്ട് ഓർഡറുകൾ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു.
ഈ ഓർഡറുകളോടെ കമ്പനിയുടെ നിലവിലെ ഓർഡർ ബുക്ക് 1,521 കോടി രൂപയായി വർധിച്ചു. അതേസമയം കമ്പനി ഓർഡറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തിൽ വിപുലമായ ശ്രേണിയിലുള്ള ട്രാൻസ്‌ഫോർമറുകൾ നിർമ്മിക്കുന്ന മുൻനിര കമ്പനികളിൽ ഒന്നാണ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ്. കൂടാതെ ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ട്രാൻസ്ഫോർമർ നിർമ്മാണ കമ്പനിയാണ് ഇത്.
ജൂൺ പാദത്തിൽ, ഓർഡറുകളുടെ മികച്ച നിർവ്വഹണം കാരണം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഒരു വർഷം മുമ്പ് ഇതേ പാദത്തെ അപേക്ഷിച്ച് 30% വർധിച്ച് 277.71 കോടി രൂപയായി ഉയർന്നിരുന്നു. ഓഹരികൾ കഴിഞ്ഞ ദിവസം 3.2 ശതമാനം ഉയർന്ന് 56.45 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്.