കൊച്ചി: ട്രാൻസ്‌റെയ്ൽ ലൈറ്റിംഗ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 400 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍റുടെ 10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 410 രൂപ മുതൽ 432 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 34 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഇംഗ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് – ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.