രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ചെലവ് ചുരുക്കാന്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിനിയന്ത്രണം കടുപ്പിച്ച് സര്ക്കാര്. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ധനകാര്യ അഡീഷണല് ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്ക്ക് നിര്ദേശം നല്കി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ ഈ നിയന്ത്രണം തുടരും.

നേരത്തേ 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള് മാറണമെങ്കിലേ ധനവകുപ്പിന്റെ അനുവാദം വേണ്ടിയിരുന്നുള്ളൂ. പ്രതിസന്ധി തുടര്ന്നാല് സംസ്ഥാനം ഓവര്ഡ്രാഫ്റ്റിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അടുത്തമാസമേ ഇതു സംബന്ധിച്ചു തീരുമാനമെടുക്കൂ.

കടമെടുപ്പുപരിധി ഉയര്ത്താന് കേന്ദ്രം തയ്യാറായില്ലെങ്കില് സാമ്പത്തികസ്ഥിതി മോശമാവും. ഈ സാമ്പത്തിക വര്ഷം കടമെടുക്കാനുള്ള പരിധികുറച്ച് കഴിഞ്ഞ മാസവും കേന്ദ്രം നോട്ടീസയച്ചിരുന്നു. അതേസമയം, കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്ക്കാര്.

കെ.എസ്.ഇ.ബി.യില് പരിഷ്കാരങ്ങള് നടപ്പാക്കിയ വകയില് 4060 കോടി രൂപ കേന്ദ്രം നല്കുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ബില്ലുകളും കേന്ദ്രത്തിനു നല്കിയിട്ടുണ്ടെന്ന് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥന് പറഞ്ഞു.

ജി.എസ്.ടി. നഷ്ടപരിഹാരത്തിലെ അവസാന ഗഡുവായി 780 കോടി രൂപ ഉടന് ലഭിക്കാനുണ്ട്. അക്കൗണ്ടന്റ് ജനറല് അന്തിമറിപ്പോര്ട്ട് നല്കുന്ന മുറയ്ക്ക് ഈ തുക ലഭിക്കും. ട്രഷറി നിയന്ത്രണം ഈ മാര്ച്ചില് അവസാനിക്കുന്ന നടപ്പുവര്ഷത്തെ പദ്ധതി പ്രവര്ത്തനങ്ങളെയും ബാധിക്കും.

നിലവില് 60 ശതമാനം പദ്ധതികളേ പൂര്ത്തിയായിട്ടുള്ളൂ. വിവിധതലങ്ങളില് നല്കാനുള്ള ആനുകൂല്യങ്ങളെയും നിയന്ത്രണം ബാധിക്കും.

X
Top