രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കഴിഞ്ഞ മാസം ​ഗൂ​ഗിളിൽ ട്രെൻഡിങ്ങായത് പേഴ്സണൽ ലോൺ

ഴിഞ്ഞ മാസം ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ഒരു കീ വേർഡാണ് പേഴ്സണൽ ലോണുകൾ എന്നത്.

ഇതോടൊപ്പം, പിരമൽ ക്യാപിറ്റൽ & ഹൗസിങ് ഫിനാൻസ്, ഡി.എം.ഐ ഫിനാൻസ്, കൊടക് മഹീന്ദ്ര ബാങ്ക്, ടാറ്റ ക്യാപിറ്റൽ, യൂണിറ്റി ബാങ്ക് എന്നീ കീ വേർഡുകളും കൂടുതലായി ഉപയോഗിക്കപ്പെട്ടു.

ഇതോടൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോണുകളെപ്പറ്റിയും കൂടുതൽ ആളുകളും ഗൂഗിൾ ചെയ്തു. വിവിധ തരം വ്യക്തിഗത വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളായതിനാലാണ് ഇത്തരത്തിൽ ഗൂഗിളിൽ ട്രെൻഡിങ്ങായത്.

പിരമൽ ഫിനാൻസ് പേഴ്സണൽ ലോൺ
പ്രതിവർഷം 12.99% പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകൾ ലഭ്യമാകുന്നത്. ഇത്തരത്തിൽ 5 വർഷം വരെ 10 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. കുറഞ്ഞ ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള അനുമതി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ഡി.എം.ഐ ഫിനാൻസ് പേഴ്സണൽ ലോൺ
വാർഷികാടിസ്ഥാനത്തിൽ 12% മുതൽ പലിശ നിരക്കാണ് ഈടാക്കുന്നത്. ഇത്തരത്തിൽ 5 വർഷത്തേക്കു വരെ വായ്പ ലഭിക്കും. വായ്പാ സംബന്ധമായ മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലാണ്. ചാനൽ പാർട്ണർമാർ വഴിയാണ് വായ്പകൾ നൽകുന്നത്.

കൊടക് മഹീന്ദ്ര ബാങ്ക് പേഴ്സണൽ ലോൺ
പ്രതിവർഷം 10.99% മുതൽ 6 വർഷത്തേക്ക് വ്യക്തിഗത വായ്പകൾ നൽകുന്നു. ഇത്തരത്തിൽ പരമാവധി 40 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. അതിവേഗത്തിലുള്ള വായ്പാ വിതരണം, ഭാഗികമായ പ്രീ-പേയ്മെന്റ് സൗകര്യം, ശമ്പള വരുമാനക്കാർക്ക് മിനിമം ഡോക്യുമെന്റേഷൻ എന്നിവയാണ് മറ്റു പ്രത്യേകതകൾ.

ടാറ്റ ക്യാപിറ്റൽ പേഴ്സണൽ ലോൺ
പ്രതിവർഷം 10.99% മുതൽ പലിശയിൽ 50 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത്. ഇത്തരത്തിൽ പരമാവധി 7 വർഷത്തേക്ക് വരെ ലോൺ ലഭിക്കും.

അതിവേഗത്തിലുള്ള വായ്പാ വിതരണ നടപടിക്രമങ്ങൾ, കസ്റ്റമൈസ്ഡ് ഓപ്ഷനുകൾ, തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഇൻസ്റ്റന്റ് ലോണുകൾ, ശമ്പള വരുമാനക്കാർക്ക് ചെറിയ ഇൻസ്റ്റന്റ് വായ്പകൾ മുതലയാവയും നൽകുന്നു.

യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്ക് പേഴ്സണൽ ലോൺ
പ്രവർഷം 12% പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. ഇത്തരതതിൽ പരമാവധി 3 വർഷത്തേക്ക് വരെയാണ് ലോൺ ലഭിക്കുക

പഞ്ചാബ് നാഷണൽ ബാങ്ക് പേഴ്സണൽ ലോൺ
പ്രതിവർഷം 10.40% മുതൽ 7 വർഷത്തേക്ക് വരെയാണ് വായ്പ ലഭിക്കുന്നത്. ഇത്തരത്തിൽ പരമാവധി 20 ലക്ഷം രൂപ വരെയാണ് അനുവദിക്കുക.

പെൻഷൻ വരുമാനമുള്ളവർക്ക് പ്രതിവർഷം 11.75% പലിശയിൽ 5 വർഷത്തേക്ക് വരെ പേഴ്സണൽ ലോൺ നൽകുന്നു.

X
Top