
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ സ്ഥാപനമായ ട്രെന്റ് ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 114.93 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 138.29 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതായി ബിഎസ്ഇ ഫയലിംഗിൽ ട്രെന്റ് പറഞ്ഞു.
അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,803.15 കോടി രൂപയായിരുന്നു, ഇത് ഒരു വർഷം മുമ്പത്തെ പാൻഡെമിക് ബാധിച്ച പാദത്തേക്കാൾ മൂന്നിരട്ടിയായി ഉയർന്നു. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ട്രെന്റിന്റെ വരുമാനം 491.99 കോടി രൂപയായിരുന്നു. അതേസമയം ട്രെന്റിന്റെ മൊത്തം ചെലവ് 1,734.,28 കോടി രൂപയായി വർധിച്ചു.
ട്രെന്റ് അതിന്റെ മുൻനിര ബ്രാൻഡായ വെസ്റ്റ്സൈഡിന് കീഴിൽ റീട്ടെയിൽ ബിസിനസ്സ് നടത്തുന്നു. കൂടാതെ, ഇത് സ്റ്റാർ മാർക്കറ്റ് ബ്രാൻഡിന് കീഴിൽ ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് സ്റ്റോർ ശൃംഖല എന്നിവയും പ്രവർത്തിപ്പിക്കുന്നു. ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.38 ശതമാനം ഉയർന്ന് 1,348 രൂപയിലെത്തി.