ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

പുതിയ സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ട്രൈഡന്റ്

മുംബൈ: മധ്യപ്രദേശിലെ ബുധ്‌നിയിൽ 8.87 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി സ്ഥാപിച്ചതായി ടെക്‌സ്‌റ്റൈൽ കമ്പനി അറിയിച്ചു. ഇതോടെ, 5.48 മെഗാവാട്ടിന്റെ ഒന്നാം ഘട്ടവും 3.39 മെഗാവാട്ട് സോളാർ പവർ പ്ലാന്റുകളുടെ രണ്ടാം ഘട്ടവും ക്യാപ്റ്റീവ് ഉപയോഗത്തിനായി കമ്മീഷൻ ചെയ്തു.

ഈ പുതിയ സൗരോർജ്ജ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, മധ്യപ്രദേശിലെ ബുധ്‌നിയിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ കേന്ദ്രങ്ങൾക്കായി വിനിയോഗിക്കുന്നതിലൂടെ കമ്പനിക്ക് ഗണ്യമായ ലാഭം ലഭിക്കും.

പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈഡന്റ്, തുണിത്തരങ്ങൾ (നൂൽ, ബാത്ത് & ബെഡ് ലിനൻ) പേപ്പർ (ഗോതമ്പ് വൈക്കോൽ അടിസ്ഥാനമാക്കിയുള്ള) എന്നിവയുടെ പ്രമുഖ നിർമ്മാതാക്കളാണ്. കൂടാതെ ഇത് ഇന്ത്യയിലെ ഹോം ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 37.5 % ഇടിഞ്ഞ് 129.35 കോടി രൂപയായി കുറഞ്ഞിരുന്നു.

വ്യാഴാഴ്ച ട്രൈഡന്റ് ഓഹരികൾ 1.45 ശതമാനത്തിന്റെ നേട്ടത്തിൽ 35.90 രൂപയിലെത്തി.

X
Top