
മുംബൈ: 2022 ഓഗസ്റ്റ് മാസത്തിലെ ഉൽപ്പാദന കണക്കുകൾ പുറത്ത് വിട്ട് ട്രൈഡന്റ്. ഈ കാലയളവിൽ കമ്പനിയുടെ ഹോം ടെക്സ്റ്റൈൽ വിഭാഗത്തിലെ ബാത്ത് ലിനൻ ഉൽപ്പാദനം 37.17 ശതമാനം ഇടിഞ്ഞ് 3,091 മെട്രിക് ടൺ (MT) ആയി കുറഞ്ഞു. 2021 ഓഗസ്റ്റിൽ ഇത് 4,920 മെട്രിക് ടൺ ആയിരുന്നു.
പ്രസ്തുത കാലയളവിലെ നൂലിന്റെ ഉൽപ്പാദനം ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 11,103 എംടിയിൽ നിന്ന് 41.72 ശതമാനം ഇടിഞ്ഞ് 6,471 എംടി ആയി കുറഞ്ഞു. സമാനമായി സ്ഥാപനത്തിന്റെ പേപ്പർ, കെമിക്കൽസ് വിഭാഗത്തിലെ ഉൽപ്പാദനം 13.87 ശതമാനം കുറഞ്ഞ് 12,679 മെട്രിക് ടണ്ണായി.
പ്രമുഖ ടെക്സ്റ്റൈൽ (നൂൽ, ബാത്ത്, ബെഡ് ലിനൻ), പേപ്പർ നിർമ്മാതാവാണ് ട്രൈഡന്റ്. കൂടാതെ ഹോം ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണിത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 37.5 ശതമാനം ഇടിഞ്ഞ് 129.35 കോടി രൂപയായി കുറഞ്ഞിരുന്നു. വെള്ളിയാഴ്ച ട്രൈഡന്റ് ഓഹരികൾ 1.12 ശതമാനത്തിന്റെ നഷ്ടത്തോടെ 39.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.