
മുംബൈ: സിറ്റി ഓഫ് ന്യൂയോർക്ക് (NYC), ഡിഒഐടിടിയിൽ നിന്ന് എന്റർപ്രൈസ് ടാസ്‌ക് ഓർഡർ കരാർ ലഭിച്ചതായി അറിയിച്ച് ട്രിജിൻ ടെക്‌നോളജീസ്. ക്ലാസ് I, സിറ്റി വൈഡ് സിസ്റ്റം ഇന്റഗ്രേഷൻ സേവനങ്ങൾക്കായി (SI) ഉള്ളതാണ് നിർദിഷ്ട ഓർഡർ. ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ ട്രിജിൻ ടെക്‌നോളജീസ് ഓഹരികൾ 9.27 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 119.10 രൂപയിലെത്തി.
ന്യൂയോർക്ക് സിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി & ടെലികമ്മ്യൂണിക്കേഷൻസിൽ (DoITT) നിന്ന് കമ്പനിക്ക് ലഭിച്ച ഓർഡറിന്റെ കാലാവധി ആറ് വർഷമായിരിക്കും. കരാർ പ്രകാരം ഓർഡർ കാലാവധി 2023 ജനുവരി 1 മുതൽ ആരംഭിക്കും.
തത്സമയ പ്രവർത്തന പരിതസ്ഥിതികളിലേക്കുള്ള പ്രോജക്റ്റുകളുടെ രൂപകൽപന, ഇൻസ്റ്റാൾ, പൂർണ്ണമായി സംയോജിപ്പിക്കൽ എന്നിവ സിസ്റ്റം ഇന്റഗ്രേഷൻ സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, തത്സമയ പ്രവർത്തനങ്ങൾ, ഇടപാട് വോള്യങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ള സാങ്കേതിക പരിതസ്ഥിതികളുടെ വിശകലനവും ഓർഡറിന്റെ പരിധിയിൽ വരും.
ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 25 രാജ്യങ്ങളിലായി 250-ലധികം ഓഫീസുകളുള്ള ഒരു പൊതു മൾട്ടി-നാഷണൽ ഇൻഫർമേഷൻ ടെക്നോളജി സ്ഥാപനമാണ് ട്രൈജിൻ ടെക്നോളജീസ്.