കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പ്രതിസന്ധി ഘട്ടങ്ങളിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാക്ക്-അപ്പ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (എ.ഒസിസി) തുടങ്ങി.

നിലവില്‍, വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപം ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍സൈഡിലെ ഫയര്‍ റെസ്‌ക്യൂ കെട്ടിടത്തിനുള്ളില്‍ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി സജ്ജീകരിച്ചത്.

ഏതെങ്കിലും സാഹചര്യത്തില്‍ ആദ്യത്തെ സെന്ററിന് പ്രവര്‍ത്തിക്കാനാകാതെ വന്നാലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബാക് അപ്പ് എഒസിസി വഴി സുഗമമായി നടക്കും.

വിമാനത്താവളത്തിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുന്നതിന് വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് എ.ഒ.സി.സി.

അത്യാധുനിക സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എയര്‍ലൈന്‍ കമ്പനികള്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍, വിവിധ വകുപ്പുകള്‍, എജന്‍സികള്‍ എന്നിവരെ ഏകോപിപ്പിച്ച് വിമാനത്താവളത്തെ 24 മണിക്കൂറും തടസമില്ലാതെ മുന്നോട്ടുകൊണ്ട് പോകുന്നത്.

വിമാനത്താവളത്തിലെ എല്ലാ ഡാറ്റകളും ക്രോഡീകരിക്കുന്നതും പരിശോധിക്കുന്നതും ഇവിടെയാണ്. ഇങ്ങനെ ലഭിക്കുന്ന തത്സമയ റിപ്പോര്‍ട്ടുകള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ്.

വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷനലുകളാണ് കേന്ദ്രത്തില്‍ ജോലിയ്ക്കുണ്ടാവുക. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കലാണ് ഈ കേന്ദ്രത്തിന്റെ ചുമതല.

ഇതിന് പുറമെ സുരക്ഷാ നടപടിക്രമത്തിലും ക്രൈസിസ് മാനേജ്‌മെന്റിലും നിര്‍ണായക ചുമതലകളുമുണ്ട്.

X
Top