ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

‘ഡോളറിനെ തഴഞ്ഞാൽ വിവരമറിയും’; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടുന്ന ബ്രിക്സ് രാഷ്ട്രങ്ങൾക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ബ്രിക്സ് രാഷ്ട്രങ്ങൾ പുതിയ കറൻസി നിർമിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറൻസിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാൽ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.

ഇക്കാര്യത്തിൽ ബ്രിക്സ് രാജ്യങ്ങളിൽ നിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാൽ അമേരിക്കൻ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓർമപ്പെടുത്തി. ‘ഊറ്റാൻ മറ്റൊരാളെ കണ്ടെത്തണം.

ബ്രിക്സ് രാജ്യങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിനെ നീക്കാൻ സാധ്യതയില്ല, അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് അമേരിക്കയോട് ഗുഡ്ബൈ പറയാം’, ട്രംപ് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറൻസികൾ ഉപയോഗിക്കാനുള്ള ചർച്ചകൾക്ക് ഒക്ടോബറിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിൽ തുടക്കമിട്ടിരുന്നു.

ഇന്ത്യയ്ക്ക് പുറമേ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്ത്യോപ്യ, യു.എ.ഇ. രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങൾ.

അതേസമയം, ഡീ- ഡോളറൈസേഷൻ പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.

X
Top