മുംബൈ: ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി (എസ്എംബി) ഗൂഗിൾ വർക്ക്‌സ്‌പേസ് സേവനം വാഗ്‌ദാനം ചെയ്യുന്നതിന് ടാറ്റ ടെലി ബിസിനസ് സർവീസസ് (ടിടിബിഎസ്) ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര) അറിയിച്ചു.
ബി2ബി ഡിജിറ്റൽ കണക്റ്റിവിറ്റിയും ക്ലൗഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര കമ്പനികളിൽ ഒന്നായ ടിടിബിഎസ്, അവരുടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാൻ പദ്ധതിയിടുന്നു.
പങ്കാളിത്തത്തിന് കീഴിൽ ഗൂഗിൾ ക്ലൗഡിലെ ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമതയും വിപണി വളർച്ചയും നേടുന്നതിന് ടിടിബിഎസ് ബിസിനസുകളെ സഹായിക്കും. എല്ലാ അദ്വിതീയ ബിസിനസ്സ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിൾ വർക്ക്‌സ്‌പേസ്, ബിസിനസുകൾക്കും ജീവനക്കാർക്കുമായി വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നു.
ജോലിസ്ഥലത്തെ വർദ്ധിച്ച സഹകരണത്തിനും ഉൽപ്പാദനക്ഷമതയ്ക്കും വേണ്ടി പരസ്പരം പ്രവർത്തിക്കുന്ന നിരവധി ബിസിനസ്സ് ആപ്ലിക്കേഷനുകൾ ഗൂഗിൾ വർക്ക്‌സ്‌പേസിൽ ഉൾപ്പെടുന്നു. ഈ സോഫ്റ്റ്‌വെയർ മറ്റ് പല ആപ്ലിക്കേഷനുകളുമായും സമന്വയിപ്പിക്കുന്നു.
എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കണക്റ്റിവിറ്റി, കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് വിപണിയിലെ മുൻനിര സ്ഥാപനമാണ് ടാറ്റ ടെലിസർവീസസ് (ടിടിഎംഎൽ). കണക്റ്റിവിറ്റി, ക്ലൗഡ്, സെക്യൂരിറ്റി, മാർക്കറ്റിംഗ് സൊല്യൂഷനുകൾ എന്നിവയിൽ നിന്നുള്ള സേവനങ്ങൾക്കൊപ്പം, ടിടിബിഎസ് എന്ന ബ്രാൻഡ് നാമത്തിൽ ഇന്ത്യയിലെ ബിസിനസുകൾക്കായി ഐസിടി സേവനങ്ങളുടെ സമഗ്രമായ ഒരു പോർട്ട്‌ഫോളിയോ ഇത് വാഗ്ദാനം ചെയ്യുന്നു.