കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ടിവിഎസ് ക്രെഡിറ്റ് സർവീസസിന് എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭം

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ അറ്റാദായം 264 ശതമാനം വർധിച്ച് 96 കോടി രൂപയായി. കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായമാണ് ഇത്.

2021 സെപ്തംബർ പാദത്തിൽ കമ്പനി 26 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. വരുമാനത്തിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിലാണ് കമ്പനി ഈ റെക്കോർഡ് ലാഭം നേടിയത്. പ്രസ്തുത പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം 46 ശതമാനം വർധിച്ച് 962 കോടി രൂപയായി.

2022 സെപ്‌റ്റംബർ 30-ന് അവസാനിച്ച അർദ്ധവർഷത്തിൽ ടിവിഎസ് ക്രെഡിറ്റ് സർവീസസിന്റെ അറ്റാദായം 180 കോടി രൂപയായി വർധിച്ചപ്പോൾ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 25 ശതമാനം വർധിച്ച് 17,448 കോടി രൂപയായി. കൂടാതെ ഈ കാലയളവിലെ ട്രാക്ടർ ലോൺ വിതരണം മുൻ വർഷത്തെ പാദത്തെ അപേക്ഷിച്ച് 130 ശതമാനം വളർച്ച രേഖപ്പെടുത്തി.

കമ്പനി പുതിയതായി 1.6 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ചേർത്ത് കൊണ്ട് മൊത്തം ഉപഭോക്തൃ അടിത്തറ 9.4 ദശലക്ഷത്തിലധികം ആയി ഉയർത്തി. അതേപോലെ പുതിയ വിപണികളിൽ പ്രവേശിച്ചുകൊണ്ട് കമ്പനി അതിന്റെ ഉപഭോക്തൃ വായ്പ ബിസിനസ്സ് വർധിപ്പിച്ചു. തുടർച്ചയായ ക്രെഡിറ്റ് ഡിമാൻഡും ഉത്സവ സീസണിലെ ഉത്തേജനവും കാരണം വർഷത്തിന്റെ രണ്ടാം പകുതിയിൽ ടിവിഎസ് ക്രെഡിറ്റ് കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നു.

X
Top