തെക്കേ അമേരിക്കയിലെ വെനസ്വേലൻ വിപണിയിൽ കമ്പനിയുടെ അരങ്ങേറ്റം പ്രഖ്യാപിച്ച ആദ്യ ഇന്ത്യ വാഹന നിർമ്മാതാക്കളായി ടി വി എസ് മോട്ടോർസ് കമ്പനി.
പ്രാദേശിക വിതരണക്കാരായ SERVISUMINISTROS JPG-യുമായി സഹകരിച്ച് വെനസ്വേല വിപണിയിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് ടിവിഎസ് മോട്ടോർ പ്രസ്താവനയിൽ പറഞ്ഞു.
ടിവിഎസ് മോട്ടോറിന്റെ RR 310, അപ്പാച്ചെ RTR 200 FI, Apache RTR 160, Apache RTR 200, കൂടാതെ TRAK 150, Sport 100, HLX തുടങ്ങിയ കമ്മ്യൂട്ടർ ബൈക്കുകളും പുതിയ വിപണിയിൽ അരങ്ങേറും.
കൂടാതെ, കമ്പനിയുടെ സ്‌കൂട്ടറായ NTORQ 125, ത്രിചക്ര വാഹനങ്ങളായ കിംഗ് ജിഎസ്, കിംഗ് കാർഗോ എന്നിവയും വിപണിയിൽ അരങ്ങേറ്റം കുറിക്കും.
“ടിവിഎസ് മോട്ടോറിന്റെ വൈവിധ്യമാർന്ന മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവ വെനസ്വേലയിൽ അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണ്, ഇത് വിപണിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യൻ നിർമ്മാതാവായി ഞങ്ങളെ മാറ്റുന്നു,” ടിവിഎസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് ഇന്റർനാഷണൽ ബിസിനസ് രാഹുൽ നായക് ചടങ്ങിൽ പറഞ്ഞു.
ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 80-ലധികം രാജ്യങ്ങളിൽ ടിവിഎസിന് സാന്നിധ്യമുണ്ട്.