മുംബൈ: സുന്ദരം ഹോൾഡിംഗ് യുഎസ്എ ഇങ്കിന്റെ (എസ്‌എച്ച്‌യുഐ) 50.05 ശതമാനം ഓഹരികൾ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡിന് (എസ്‌സിഎൽ) വിൽക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ടിവിഎസ് മോട്ടോർ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് എസ്‌എച്ച്‌യുഐ
ഈ ഇടപാടിലൂടെ ടി വി എസ് മോട്ടോറിന് 317.01 കോടി രൂപ ലഭിക്കും. 2022 ജൂലൈ 29 ന് നടന്ന യോഗത്തിൽ എസ്സിഎൽ, സുന്ദരം ഓട്ടോ കംപോണന്റ്സ് ലിമിറ്റഡ് (SACL) എന്നിവയുടെ ഡയറക്ടർ ബോർഡ് ഇടപാടിന് അംഗീകാരം നൽകിയിരുന്നു.
തുടർന്നാണ് ഓഹരി വിറ്റഴിക്കലിന് ടിവിഎസ് ഓഹരി ഉടമകളുടെ അനുമതി തേടിയത്. ഈ നിർദ്ദേശത്തിനാണ് കമ്പനിക്ക് ഇപ്പോൾ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചത്. നിർദിഷ്ട ഇടപാട് പൂർത്തിയാകുന്നതോടെ എസ്‌എച്ച്‌യുഐ എസ്‌സിഎല്ലിന്റെ അനുബന്ധ സ്ഥാപനമായി മാറും. നിലവിൽ കമ്പനിയുടെ ഓഹരികൾ 2.90 ശതമാനം ഇടിഞ്ഞ് 1036 രൂപയിലാണ് വ്യാപാരം നടത്തുന്നത്.