രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇരുചക്രവാഹന സ്റ്റാർട്ടപ്പായ ഡ്രൈവ്‌എക്‌സിൽ നിക്ഷേപം നടത്തി ടിവിഎസ് മോട്ടോർ

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി നരേൻ കാർത്തികേയന്റെ ഇരുചക്രവാഹന സ്റ്റാർട്ടപ്പായ ഡ്രൈവ്‌എക്‌സിന്റെ 48 ശതമാനം ഓഹരികൾ 85.4 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

കാർത്തികേയന്റെ സ്ഥാപനമായ എൻകാർസ് മൊബിലിറ്റി മില്ലേനിയൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എൻഎംഎംഎസ്പിഎൽ) ഉടമസ്ഥതിയിലുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ‘ഡ്രൈവ്എക്‌സ്’, ഇത് ഉപഭോക്താക്കൾക്ക് ചില അനുബന്ധ സേവനങ്ങൾക്കൊപ്പം ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ ഇരുചക്രവാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ എൻഎംഎംഎസ്പിഎല്ലിന് 47.98 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിയിരുന്നു.

ടിവിഎസ് മോട്ടോഴ്‌സിന്റെ ഡ്രൈവ്‌എക്‌സിലെ ഈ നിക്ഷേപം കമ്പനിയുടെ പരിവർത്തനത്തെ നയിക്കാൻ നൂതനമായ പരിഹാരങ്ങൾ പ്രാപ്‌തമാക്കുന്നതിന് സഹായകരമാകും. ഉടമ്പടി പ്രകാരം, ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ് (TVSM) എൻഎംഎംഎസ്പിഎല്ലിനെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹന ബിസിനസ്സ് വളർത്തുന്നതിനുള്ള ഒരു ശക്തമായ പങ്കാളിയായി കണക്കാക്കും.

ഇതിനായി ടിവിഎസ് പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് വഴിയും കമ്പനിയുടെ നിലവിലുള്ള ചില ഷെയർഹോൾഡർമാരിൽ നിന്നുമായി എൻഎംഎംഎസ്പിഎല്ലിന്റെ 48 ശതമാനം ഓഹരികൾ ഏറ്റെടുക്കും. ഈ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനുള്ള സൂചനാ കാലയളവ് 2022 നവംബർ 30 ആണ്.

2020 ഏപ്രിലിൽ സംയോജിപ്പിക്കപ്പെട്ട ഡ്രൈവ്‌എക്‌സ് ഒരു ഇരുചക്രവാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമായിയാണ് പ്രവർത്തനം ആരംഭിച്ചത്, ഇത് താങ്ങാനാവുന്ന മൊബിലിറ്റി സൊല്യൂഷനുകൾ നൽകി കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ച് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിച്ചു.

X
Top