Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എംഎസ്‌സിഐ സൂചികകളില്‍ ഇടം പിടിക്കാനൊരുങ്ങി അഞ്ച് ഓഹരികള്‍

ന്യൂഡല്‍ഹി: വരുണ്‍ ബിവറേജസ് ലിമിറ്റഡ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ടിവിഎസ് മോട്ടോഴ്‌സ്, എബിബി ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ ഓഹരികള്‍ എംഎസ്‌സിഐ സൂചികകളില്‍ ഉള്‍പ്പെട്ടേയ്ക്കും. അതിനുള്ള മാനദണ്ഡങ്ങള്‍ ഓഹരികള്‍ പാലിക്കുന്നുണ്ടെന്ന് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് പറയുന്നു. ഉള്‍പ്പെടുന്ന പക്ഷം ഏകദേശം 685 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ ഓഹരികള്‍ ആകര്‍ഷിക്കുക.

അതായത്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റിന് 180 മില്യണ്‍ ഡോളറും വരുണ്‍ ബിവറേജസിന് 160 മില്യണ്‍ ഡോളറും ബജാജ് ഹോള്‍ഡിംഗ്‌സിന് 110 മില്യണ്‍ ഡോളറും ടിവിഎസ് മോട്ടോഴ്‌സിന് 130 മില്യണ്‍ ഡോളറും എബിബിക്ക് 105 മില്യണ്‍ ഡോളറും ലഭ്യമാകും. ഒക്‌ടോബര്‍ 24നകം കട്ട്ഓഫ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കോ ലിമിറ്റഡ്, ഷാഫ്‌ലര്‍ ഇന്ത്യ ലിമിറ്റഡ്, ആസ്ട്രല്‍ ലിമിറ്റഡ്, അശോക് ലെയ്‌ലാന്‍ഡ് ലിമിറ്റഡ് എന്നിവയ്ക്കും എംഎസ്സിഐ സൂചികയില്‍ ചേരാനാകും. ഇതിനായി ഇന്ത്യന്‍ ഹോട്ടല്‍സ് 6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കൈവരിക്കേണ്ടത്.

അശോക് ലെയ്‌ലാന്‍ഡ്, ആസ്ട്രല്‍, ഷാഫ്‌ലര്‍ എന്നിവയ്ക്ക് 8-10 ശതമാനം വരെ ഉയരേണ്ടതുണ്ട്. ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എക്‌സ്‌ചേഞ്ച്‌ട്രേഡഡ് ഫണ്ടുകളും മറ്റ് ആഗോള നിഷ്‌ക്രിയ ഫണ്ടുകളും വ്യാപകമായി പിന്തുടരുന്ന സൂചികയാണ് എംഎസ്സിഐ. അതുകൊണ്ടുതന്നെ എംഎസ്സിഐയിലേയ്ക്ക് ചേരാനൊരുങ്ങുന്ന ഓഹരികള്‍ വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കാറ്.

പുതിയ എംഎസ്സിഐ സൂചിക നവംബര്‍ 11 നാണ് പ്രഖ്യാപിക്കപ്പെടുക. അതിനായി എംഎസ്സിഐ അടുത്തമാസം യോഗം ചേരും.

X
Top