മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ എഎന്‍ഐയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. അക്കൗണ്ട് 13 വര്‍ഷത്തില്‍ താഴെയാണെന്നും നിയമങ്ങള്‍ ലംഘിച്ചുവെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി. 7.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയ്ക്ക് ട്വിറ്റര്‍ പൂട്ടിട്ടതായി എഡിറ്റര്‍ സ്മിത പ്രകാശ് തന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
എഎന്‍ഐയുടെ സ്വര്‍ണ്ണടിക്ക് മാറ്റി നീല ടിക്കാക്കി. എന്നാല്‍ പിന്നീട് നീല ടിക്കും എടുത്തുമാറ്റപ്പെട്ടു. 7.6 ദശലക്ഷം ഫോളോവേഴ്‌സുള്ള എഎന്‍ഐയെ ട്വിറ്റര്‍ നേരത്തെ ഔദ്യോഗിക സ്ഥാപനമായി അംഗീകരിച്ചിരുന്നു.
എന്നാല്‍ എലോണ്‍ മസ്‌ക്ക് ചുമതല ഏറ്റ ശേഷം പരിശോധനാ രീതികള്‍ മാറ്റുകളും എഎന്‍ഐയെ അക്കൗണ്ട് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. എന്നിരുന്നാലും, എഎന്‍ഐയുടെ മറ്റൊരു ഹാന്‍ഡില്‍ – ani_digital – ഇപ്പോഴും സജീവമാണ്. പ്രധാന ഹാന്‍ഡില്‍ പുന:സ്ഥാപിക്കുന്നത് വരെ മറ്റ് വെരിഫൈഡ് ്അക്കൗണ്ടുകളിലൂടെ ട്വീറ്റ് ചെയ്യുന്നത് തുടരുമെന്ന് സ്മിത പ്രകാശ് അറിയിക്കുന്നു.