കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അനുബന്ധ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്

ന്യൂഡല്‍ഹി: നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റി ഉള്‍പ്പെടെയുള്ള ചില സ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ട് സബ്‌സിഡിയറികള്‍.

തങ്ങളുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ റിലയന്‍സ് റിയല്‍റ്റി ലിമിറ്റഡും കാമ്പ്യന്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡും പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് തിങ്കളാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

റെസല്യൂഷന്‍ പ്രൊഫഷണല്‍ കമ്പനിയുടെ കടക്കാരുമായി മേല്‍പ്പറഞ്ഞ വിഷയത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഈ ഘട്ടത്തില്‍ വസ്തുവകകള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വായ്പക്കാരില്‍ നിന്ന് അനുമതി തേടുകയോ നല്‍കുകയോ ചെയ്തിട്ടില്ല, അത് കൂട്ടിച്ചേര്‍ത്തു.

പാപ്പരായ ആര്‍കോം കമ്പനിയുടെ ടവര്‍, ഫൈബര്‍ ആസ്തികള്‍ എന്നിവ ഏറ്റെടുക്കുന്നതിന് 3,720 കോടി രൂപപരിഹാര പദ്ധതി 2019 നവംബറില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 2020 മാര്‍ച്ച് 4 ന് വായ്പക്കാരുടെ പാനല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍കോം) കമ്പനിയുടെ ഭാഗമായ ആര്‍ഐടിഎല്ലിനെ ജിയോ ഏറ്റെടുക്കുകയും ചെയ്തു.

X
Top