രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ എൽഎൻജി; അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും തമ്മിൽ ധാരണയായി

അബുദാബി: ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ പ്രകൃതി വാതകം (എൽഎൻജി) യുഎഇ കയറ്റുമതി ചെയ്യും. അബുദാബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക് ഗ്യാസ്) ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐഒസി) 14 വർഷ കരാർ ഒപ്പുവച്ചു.

700 – 900 കോടി ഡോളറാണ് (ഏകദേശം 73800 കോടി രൂപ) ഇന്ത്യ മുടക്കുക. പ്രകൃതി വാതക വിതരണത്തിൽ യുഎഇ രാജ്യാന്തര തലത്തിൽ വിപണി കൂടുതൽ വികസിപ്പിക്കുകയാണ്.

ഐഒസിയെ തന്ത്രപ്രധാന പങ്കാളിയായാണ് കരാറിൽ യുഎഇ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള ദീർഘകാല കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വർധിപ്പിക്കുമെന്ന് അഡ്നോക് ഗ്യാസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഹമ്മദ് അലെബ്രി പറഞ്ഞു.

പെട്രോളിയം ഇന്ധനത്തിൽ നിന്നുള്ള ചുവടു മാറ്റത്തിന് എൽഎൻജി നിർണായക പങ്ക് വഹിക്കുമെന്നും അഡ്നോക് പ്രതീക്ഷിക്കുന്നു.

X
Top