
ആഗോള ബ്രോക്കറേജ് ആയ യു ബി എസ് ഇന്ത്യയെ അണ്ടർ വെയ്റ്റ് എന്ന റേറ്റിംഗിൽ നിന്നും ന്യൂട്രൽ എന്ന റേറ്റിംഗിലേക്ക് അപ്ഗ്രേഡ് ചെയ്തു.
ഇന്ത്യൻ കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണ് റേറ്റിംഗ് ഉയർത്തിയതിന് ഒരു കാരണം. അതേ സമയം ഇന്ത്യയുടെ ശക്തമായ വളർച്ച സാധ്യതയെ കുറിച്ച് യുബിഎസ് ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യയേക്കാൾ മികച്ച നിക്ഷേപത്തിനുള്ള വേദി ചൈനയാണ് എന്ന നിഗമനം യുബിഎസ് നിലനിർത്തുന്നു. ഇന്ത്യയിലെ സർക്കാർ തലത്തിൽ രാഷ്ട്രീയ സ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും വളർച്ചയിൽ ഊന്നുന്ന നയത്തിലേക്ക് സർക്കാർ തിരിച്ചു പോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു.
സപ്ലൈ ശൃംഖലയിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യക്ക് ഗുണകരമാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല എന്ന് യുബിഎസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ഇപ്പോഴും അമിത വിലയിലാണെന്ന് യു ബി എസ് കരുതുന്നു. അതേ സമയം ചൈനയിലെയും ഇന്തോനേഷ്യയിലെയും കമ്പനികളുടെ ഓഹരികൾ ചെലവ് കുറഞ്ഞ നിലയിൽ ലഭ്യമാണ്.