കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മികച്ച പ്രകടനം നടത്തി യൂക്കോ ബാങ്ക് ഓഹരി

ന്യൂഡല്‍ഹി: യൂക്കോ ബാങ്കിന്റെ ഓഹരികള്‍ കനത്ത അളവുകളുടെ പിന്‍ബലത്തില്‍ ചൊവ്വാഴ്ചയും നേട്ടം തുടര്‍ന്നു. 12.33 ശതമാനം ഉയര്‍ന്ന് 20.95 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. വിപണിയെ വെല്ലുന്ന പ്രകടനവുമായി മുന്നേറുന്ന പൊതുമേഖല വായ്പാദാതാവിന്റെ ഓഹരി ഇതോടെ മള്‍ട്ടിബാഗറായി..

5 മാസമാണ് മള്‍ട്ടിബഗാറാകാന്‍ എടുത്ത കാലയവളവ്. അവസാന രണ്ട് സെഷനുകളില്‍ 36 ശതമാനം ഉയര്‍ന്ന ഓഹരി തിങ്കളാഴ്ച 20 ശഥമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. സെപ്തംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 141 ശതമാനമുയര്‍ത്തി 505 കോടി രൂപയാക്കാന്‍ ബാങ്കിന് സാധിച്ചു.

മൊത്തം അറ്റ നിഷ്‌ക്രിയ ആസ്തി 7.42 ശതമാനത്തില്‍ നിന്നും 6.58 ശതമാനമാക്കി കുറയ്ക്കാനുമായി. മാത്രമല്ല ചീഫ് ജനറല്‍ മാനേജറായി പഞ്ചാബ് നാഷണല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡറക്ടര്‍ രാജേന്ദ്ര കുമാര്‍ സാബൂവിനെ നിയമിച്ചതായും ബാങ്ക് പ്രഖ്യാപിച്ചു. 3 വര്‍ഷത്തേയ്ക്കാണ് നിയമനം.

ഓഹരി തുടര്‍ന്നും നേട്ടമുണ്ടാക്കുമെന്ന് ബിപി വെല്‍ത്ത് ആന്റ് സ്റ്റോക്‌സ്‌ബോക്‌സ് ടെക്‌നിക്കല്‍ അനലിസ്റ്റ് റോഹന്‍ ഷാ പറയുന്നു. നിലവിലെ വിപണി വിലയില്‍ നിന്നും 22 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top