
മുംബൈ: എൻസിഡികൾ വഴി ധനസമാഹരണം നടത്താൻ പദ്ധതിയുമായി ഉഗ്രോ ക്യാപിറ്റൽ. ഫണ്ട് സമാഹരണം പരിഗണിക്കുന്നതിനായി എൻബിഎഫ്‌സിയുടെ ബോർഡിന്റെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ലോണിംഗ് കമ്മിറ്റി 2022 ആഗസ്റ്റ് 26ന് യോഗം ചേരും.
പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെയാണ് എൻബിഎഫ്‌സി ഫണ്ട് സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. എംഎസ്എംഇ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഫിൻടെക് പ്ലാറ്റ്‌ഫോമാണ് ഉഗ്രോ ക്യാപിറ്റൽ.
ധന സമാഹരണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉഗ്രോ ക്യാപിറ്റലിന്റെ ഓഹരികൾ 3.22 ശതമാനം മുന്നേറി 186 രൂപയിലെത്തി. കഴിഞ്ഞ പാദത്തിൽ കമ്പനി അതിന്റെ അറ്റാദായത്തിൽ 331.8 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിരുന്നു.