സാധാരണ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് (560 ദിവസം) 8% ആയിരിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് (560 ദിവസം) 8.75% ആയിരിക്കും.
പ്ലാറ്റിന എഫ്ഡിക്ക് 0.20% അധിക പലിശ നിരക്ക് ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് മുകളിലും 2 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇവ ബാധകം.
“FD നിരക്ക് വർദ്ധന ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ബലപ്പെടുത്തലാണ്. കൂടാതെ ഇത് ഗ്രാനുലാർ നിക്ഷേപങ്ങൾ പടുത്തുയര്‍ത്തുകയെന്ന ഞങ്ങളുടെ റീട്ടെയിൽ തന്ത്രത്തിനും വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ-ഇക്കണോമിക് സാഹചര്യത്തിനും അനുസൃതമാണ്.”
ഉജ്ജീവൻ SFB മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ ഇട്ടിര ഡേവിസ് അഭിപ്രായപ്പെട്ടു.