Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 38% വായ്പാ വളർച്ച രേഖപ്പെടുത്തി

മുംബൈ: ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്ത വായ്പ വിതരണം 38 ശതമാനം വർധിച്ച് 19409 കോടി രൂപയായി. മൈക്രോബാങ്കിംഗ് വിഭാഗത്തിന് കീഴിലുള്ള അഡ്വാൻസുകളുടെ 39% വർദ്ധനയാണ് ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പാ വളർച്ചയ്ക്ക് ഉത്തേജനം നൽകിയത്, ഇത് 13,364 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ താങ്ങാനാവുന്ന ഭവന വായ്പകൾ 2,905 കോടി രൂപയായിരുന്നപ്പോൾ എന്റർപ്രൈസ് വായ്പകൾ 1,767 കോടി രൂപയായി വളർന്നു. ശേഖരണ കാര്യക്ഷമതയിലെ സുസ്ഥിരമായ വളർച്ച അപകടസാധ്യതയുള്ള പോർട്ട്‌ഫോളിയോയെ മാർച്ച് പാദത്തിലെ 9.6 ശതമാനത്തിൽ നിന്ന് 7.9% ആയി കുറയ്ക്കാൻ സഹായിച്ചു. കൂടാതെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇതേ കാലയളവിൽ 7.1 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറഞ്ഞു.

റീട്ടെയിൽ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്തം നിക്ഷേപം 35% വർധിച്ച് 18,433 കോടി രൂപയായി ഉയർന്നു. സേവിംഗ് അക്കൗണ്ട്, ഡെപ്പോസിറ്റുകൾ, ലോണുകൾ, ഇൻഷുറൻസ് സൊല്യൂഷനുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ്  ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്.

X
Top