Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

6.5 ശതമാനം വളര്‍ച്ചയുമായി ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക്

ജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായമായ 309.5 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 6.5 ശതമാനം ഉയര്‍ന്ന് 329.6 കോടിയായി. ഈ കാലയളവിലെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 738 കോടി രൂപയെ അപേക്ഷിച്ചു 26.4 ശതമാനം വര്‍ധിച്ച് 933 കോടിയായി.

അവസാന പാദത്തില്‍ ഏകദേശം 26,681 കോടി രൂപയും വര്‍ഷത്തില്‍ 23,389 കോടി രൂപയുമാണ് ബാങ്ക് വിതരണം ചെയ്തത്. സെക്യൂര്‍ഡ് ബുക്ക് 177 ബിപിഎസ് വര്‍ദ്ധിച്ച് 30.2 ശതമാനമായി.

‘Q4FY24 മറ്റൊരു വിജയകരമായ സാമ്പത്തിക വര്‍ഷത്തോട് അടുത്ത് അടുത്ത് അവസാനിച്ചു. ബാങ്കും അതിന്റെ ഹോള്‍ഡിംഗ് കമ്പനിയും തമ്മിലുള്ള സംയോജന പ്രക്രിയ ഞങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

FY24ലേക്കുള്ള 45 ശതമാനം ഈ ആക്കം അടുത്ത വര്‍ഷവും തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഇട്ടിര ഡേവിസ് പറഞ്ഞു.

X
Top