Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കുന്നു

2024 മാര്‍ച്ച് 7ന് ബാധകമാകുന്ന തരത്തില്‍ പതിവ് ഉപഭോക്താക്കള്‍ക്കും, എന്‍ ആര്‍ ഒ, എന്‍ ആര്‍ ഇ ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ള 3 നിര്‍ണ്ണായക മേഖലകളിലെ പലിശ നിരക്കുകളിലാണ് മാറ്റം വന്നിട്ടുള്ളത്.

സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന ഏറ്റവും പുതിയ വര്‍ദ്ധനയോടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകളുടെ നിരയിലേക്ക് ഉജ്ജീവന്‍ എസ്എഫ്ബി എത്തിച്ചേര്‍ന്നിരിക്കുന്നു.

പതിവ് ഉപഭോക്താക്കള്‍ക്കും എന്‍ ആര്‍ ഒ, എന്‍ ആര്‍ ഇ ഉപഭോക്താക്കള്‍ക്കും 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.00% എന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുമാണ് പുതുതായി നിലവില്‍ വരിക.

പ്ലാറ്റിന സ്ഥിര നിക്ഷേപത്തിന് 0.20% അധിക പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കോടി രൂപക്ക് മുകളിലും രണ്ട് കോടി രൂപക്ക് താഴേയുമുള്ള നിക്ഷേപങ്ങള്‍ക്ക് ആണ് ഇത് ബാധകം.

ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇനി സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. പ്രതിമാസം, 3 മാസം കൂടുമ്പോള്‍, നിക്ഷേപത്തിന്റെ കാലാവധി തീരുമ്പോള്‍ എന്നിങ്ങനെയുള്ള കാലയളവുകളില്‍ പലിശ ലഭിക്കുവാനുള്ള അവസരവും ഉജ്ജീവന്‍ എസ്എഫ്ബി നല്‍കുന്നു.

നികുതി ലാഭിക്കുവാന്‍ ഉതകുന്ന തരത്തിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവിലൂടെ ലഭ്യമാണ്.

”ഹ്രസ്വകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഞങ്ങള്‍ പുതുക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങളുടെ മൊത്തത്തിലുള്ള തന്ത്രത്തിന് അനുസൃതമായി ശക്തമായ നിക്ഷേപ അടിത്തറ സൃഷ്ടിക്കുക എന്നുള്ളതാണ് പ്രാഥമികമായ ലക്ഷ്യം.

അതിലൂടെ റീട്ടെയില്‍ മാസ് മാര്‍ക്കറ്റ് ബാങ്ക് എന്ന നിലയിലുള്ള വിപണിയിലെ ഞങ്ങളുടെ മുന്‍ നിര സ്ഥാനം കൂടുതല്‍ ശക്തമാക്കും ഞങ്ങള്‍.” ഉജ്ജീവന്‍ എസ് എഫ് ബി യുടെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ ഇട്ടിര ഡേവിസ് പറഞ്ഞു

X
Top