
- 5 വർഷത്തിനുള്ളിൽ 2,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യം
- യൂ- സ്ഫിയർ വഴി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയ ഘടകഭാഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന ഹൈടെക് പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാർ, സുസ്ഥിര നിർമ്മാണ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ മുൻനിരയിലെത്തിക്കുവാൻ പര്യാപ്‌തമായതാണ് പുതിയ സംരംഭം.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ജീവനക്കാരെ നിയമിക്കാൻ യു-സ്‌ഫിയർ പദ്ധതിയിടുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ 2000 കോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിൻ്റെ ഉന്നമനത്തിന് പ്രതിജ്ഞാബദ്ധമായ യൂഎൽസിസിഎസിൻ്റെ വിജയകരമായ കേരള മോഡൽ യു-സ്‌ഫിയറിലൂടെ ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ചറിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നിർമ്മാണ വേഗത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിടുന്നു. എഐ അധിഷ്ഠിത അനലിറ്റിക്‌സ്, ഇൻ്റർനെറ്റ് ഓഫ് തിങ്സ്-അധിഷ്ടിത മോണിറ്ററിംഗ്, ഡിജിറ്റൽ പ്രോജക്റ്റ് മാനേജ്മെന്റ് എന്നിവ യു-സ്‌ഫിയർ സംയോജിപ്പിക്കും
റോഡുകളും പാലങ്ങളും ബിൽഡിംഗുകളും മുതൽ ഐടി പാർക്കുകൾ വരെയുള്ള 8,000 ത്തിലധികം പദ്ധതികൾ ഊരാളുങ്കൽ പൂർത്തീകരിച്ചിട്ടുണ്ട്.
ചെയർമാൻ രമേശൻ പാലേരി പുതിയ പദ്ധതി വിശദീകരിച്ചു. ലേബർ കോൺട്രാക്ട് സൊസൈറ്റികളിൽ വലുപ്പത്തിൽ
ലോകത്തെ 2 -ാമത്തേതും ഏഷ്യയിലെ 1-ാ മത്തേതുമാണ് യുഎൽസിസിഎസ്