കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യ സിമന്റ്‌സിന്റെ 23% ഓഹരികള്‍ അള്‍ട്രടെക്കിന്

സിമന്റ് വ്യവസായത്തിൽ അദാനിയോടൊപ്പം ഏറ്റുമുട്ടാൻ ആദിത്യ ബിർള ഗ്രൂപ്പ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ സിമന്റ്സിന്റെ 23 ശതമാനം ഓഹരികൾ അൾട്രടെക് സിമന്റ് സ്വന്തമാക്കിയതോടെയാണിത്.

ഓഹരിയൊന്നിന് 267 രൂപ നിരക്കിൽ 7.06 കോടി ഓഹരികളാണ് ഏറ്റെടുക്കുക. 1,885 കോടി രൂപയാണ് മൊത്തം ഇടപാട് മൂല്യം.

ഒരു മാസത്തിനകം ഇടപാട് പൂർത്തിയാക്കാൻ അൾട്രടെകിന്റെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്. വാർത്തകൾ പുറത്തുവന്നതോടെ അൾട്രടെകിന്റെ ഓഹരി വില വ്യാഴാഴ്ച ആറ് ശതമാനത്തോളം ഉയർന്ന് 11,811 നിലവാരത്തിലെത്തി.

ഇന്ത്യാ സിമന്റ്സിന്റേതാകട്ടെ ഒമ്പത് ശതമാനം കുതിച്ച് 288 രൂപയിലുമെത്തി.

ദക്ഷിണേന്ത്യയിൽ പ്രധാന വിപണിയുള്ള ഇന്ത്യ സിമന്റ്സിന് പ്രതിവർഷം 1.45 കോടി ടൺ ഉത്പാദന ശേഷിയാണുള്ളത്. മുൻ സാമ്പത്തിക വർഷം 5,112 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 2022-23 സാമ്പത്തികവർഷം 5,608 കോടി രൂപയും 2021-22ൽ 4,858 കോടി രൂപയും കമ്പനി വരുമാനം നേടി.

രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമാതാവ് എന്ന നിലയിൽ കുമാർ മംഗളം ബിർളയുടെ നേതൃത്വത്തിലുള്ള അൾട്രടെക്കിന്റെ നീക്കം വിപണിയിലെ ആധിപത്യം ലക്ഷ്യമിട്ടു തന്നെയാണ്.

ഇന്ത്യ സിമന്റ്സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസന്റെ കൈവശമുള്ളത് 29 ശതമാനത്തിൽ താഴെ മാത്രം ഓഹരികളാണ്. നേരിയ വ്യത്യാസം മാത്രം.

ഡിമാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ കൈവശം 20.78 ശതമാനവും ഇഎൽഎം പാർക്ക് ഫണ്ടിന്റെ കൈവശം 5.58 ശതമാനവും എൽഐസിയുടെ കൈവശം 3.6 ശതമാനവും ഓഹരികളാണുള്ളത്.

സിമന്റ് വ്യവസായത്തിൽ ശക്തമായ സാന്നിധ്യമായി അദാനി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് അൾട്രാടെക്കിന്റെ നീക്കം. 10,000 കോടി രൂപ മുടക്കി പെന്ന സിമന്റ്സിനെ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

സംഘി സിമന്റ്സിന്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞവർഷമാണ് അദാനി സ്വന്തമാക്കിയത്.

2004ൽ എൽആൻഡ്ടിയിൽ നിന്ന് അൾട്രാടെക് ഏറ്റെടുത്തതോടെയാണ് ആദിത്യ ബിർള ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമാതാക്കളായത്.

X
Top