ഇന്ത്യയിലെ പട്ടിണി കുറഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2020-ല്‍ രാജ്യത്തെ പട്ടിണി ജനസംഖ്യയുടെ 16.6 ശതമാനമായിരുന്നു. ഇത് 2021-23ല്‍ 13.7 ശതമാനമായി കുറഞ്ഞതായാണ് ലോകത്തിലെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ഇതിനര്‍ത്ഥം രണ്ട് കാലഘട്ടങ്ങള്‍ക്കിടയില്‍ ഏകദേശം 39.3 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവില്‍നിന്നും പുറത്തു വന്നിട്ടുണ്ടെന്നാണ്, നീതി ആയോഗ് അംഗം രമേഷ് ചന്ദ് പറഞ്ഞു.
ഓഗസ്റ്റ് 2 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ യുഎന്‍ റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും ചര്‍ച്ച ചെയ്യുകയായിരുന്നു ചന്ദ്.
ലോകമെമ്പാടുമുള്ള 700-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് സമ്മേളനം. ഇതില്‍ വര്‍ധിച്ചുവരുന്ന സബ്സിഡി ഭാരം, കാലാവസ്ഥാ വ്യതിയാനം, പോഷക വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടെ കാര്‍ഷികവുമായി ബന്ധപ്പെട്ട എല്ലാ കാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യും.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്ഡേറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള യുഎന്‍-എഫ്എഒ റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍, പോഷകാഹാരക്കുറവിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അളന്ന പട്ടിണി ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ടോ എന്ന വിവാദത്തിന് അറുതി വരുത്തുന്നുവെന്ന് ചന്ദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎന്നിന്റെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും റിപ്പോര്‍ട്ടിനെ ഇന്ത്യ നിശിതമായി വിമര്‍ശിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ കോവിഡിനുശേഷം ഇന്ത്യയിലെ പോഷകാഹാരക്കുറവും പട്ടിണിയും വര്‍ധിച്ചതായി കണക്കാക്കിയിരുന്നു.
ഗ്യാലപ്പ് വേള്‍ഡ് പോള്‍ വഴി നടത്തിയ ”ഫുഡ് ഇന്‍സെക്യൂരിറ്റി എക്‌സ്പീരിയന്‍സ് സ്‌കെയില്‍ സര്‍വേയെ അടിസ്ഥാനമാക്കിയാണ് ഈ എസ്റ്റിമേറ്റ് എന്ന് സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു. ഇത് ‘3,000 പ്രതികരിച്ചവരുടെ സാമ്പിള്‍ വലുപ്പമുള്ള എട്ട് ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ”അഭിപ്രായ വോട്ടെടുപ്പ്” അല്ലാതെ മറ്റൊന്നുമല്ല.
ഈ പിഴവുകള്‍ കാരണം സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കി അത്തരം എസ്റ്റിമേറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ അന്ന് ആവശ്യപ്പെട്ടിരുന്നു.