Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വികസ്വര രാജ്യങ്ങള്‍ക്ക് നിര്‍മിതബുദ്ധിയുടെ പ്രയോജനം ഉറപ്പാക്കാന്‍ യുഎന്‍ പ്രമേയം

ന്യൂയോർക്ക്: വികസ്വരരാജ്യങ്ങൾക്കും നിർമിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു.

നിർമിതബുദ്ധിയുടെ ഗുണഭോക്താക്കളാകുന്ന കാര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്നും അതിനായി വികസിതരാജ്യങ്ങൾ ശ്രമിക്കണമെന്നും ആവശ്യപ്പടുന്നതാണ് പ്രമേയം.

123 രാജ്യങ്ങളുടെ പിന്തുണയോടെ ചൈന അവതരിപ്പിച്ച പ്രമേയത്തെ യു.എസും പിന്തുണച്ചു. എ.ഐ.യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസുമായി സഹകരിച്ചുപോകാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് യു.എന്നിലെ ചൈനീസ് സ്ഥാനപതി ഫു കോങ് പറഞ്ഞു. എന്നാൽ, ചൈനയിലെ എ.ഐ. രംഗത്തെ നിക്ഷേപങ്ങൾ കുറയ്ക്കാനുള്ള യു.എസിന്റെ നീക്കത്തെ അദ്ദേഹം വിമർശിച്ചു.

മാർച്ച് 21-ന് എ.ഐ.യുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന യു.എസ്. പ്രമേയം യു.എൻ. പാസാക്കിയിരുന്നു. ഇതാണ് എ.ഐ.യുമായി ബന്ധപ്പെട്ട് യു.എൻ. പാസാക്കിയ ആദ്യപ്രമേയം.

രണ്ടുപ്രമേയങ്ങളെയും പൊതുസഭയിലെ 193 അംഗരാജ്യങ്ങളും പിന്തുണച്ചു.

X
Top