ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നതിൽ അനിശ്ചിതത്വം ഏറുന്നു

കൊച്ചി: സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുന്നതിനാൽ റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണം സങ്കീർണമാകുന്നു.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജിഡിപി) വളർച്ച 5.4 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നതോടെ ഇന്ത്യ വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്.

ഇതോടൊപ്പം ഒക്ടോബറിൽ പ്രമുഖ വ്യവസായ മേഖലകളിലെ ഉത്പാദനത്തിലും പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ധന നയത്തിൽ ഉദാര സമീപനം സ്വീകരിക്കാൻ റിസർവ് ബാങ്കിൽ സമ്മർദ്ദമേറുകയാണ്.

ഉപഭോഗം മെച്ചപ്പെടുത്താനും കമ്പനികളുടെ ഉത്പാദന ചെലവ് കുറയ്ക്കാനും മുഖ്യ പലിശ അര ശതമാനം കുറവ് വരുത്തണമെന്നാണ് വ്യവസായികളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും പലിശ കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ഒക്‌ടോബറിൽ ഭക്ഷ്യ വില സൂചിക 14 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തലമായ 10.7 ശതമാനത്തിലായതിനാൽ പലിശ കുറച്ചാൽ നാണയപ്പെരുപ്പം രൂക്ഷമാകുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

ഇത്തവണയും പലിശ കുറഞ്ഞേക്കില്ല
ഡിസംബർ നാല് മുതൽ ആറ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിലും മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ പലിശ കുറയ്ക്കാനുള്ള തീരുമാനം ഫെബ്രുവരിയിൽ നടക്കുന്ന നയത്തിൽ മാത്രമേ ഉണ്ടാകൂവെന്ന് വിദഗ്ദ്ധർ പറയുന്നു.

ആറംഗ ധന രൂപീകരണ സമിതിയിൽ ഭൂരിപക്ഷം പേരും പലിശ കുറയ്‌ക്കുന്നതിന് എതിരാണ്. നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ സുരക്ഷിത നിലയായ ആറ് ശതമാനത്തിനും മുകളിൽ തുടരുന്നതാണ് പ്രധാന വെല്ലുവിളി.

നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം
ജൂലായ്-സെപ്തംബർ കാലത്തെ ജിഡിപി വളർച്ച 5.4 ശതമാനം
ഒക്‌ടോബറിലെ നാണയപ്പെരുപ്പം 6.2 ശതമാനം

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുഖ്യ പരിഗണന
വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് റിസർവ് ബാങ്ക് ആറ് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ചത്. 2022 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുകയാണ്.

ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളെടുത്തവരുടെ തിരിച്ചടവ് ബാദ്ധ്യത കുത്തനെ കൂടിയിരുന്നു.

X
Top