Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

70 കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ അനിശ്ചിതത്വം

തിരുവനന്തപുരം: മുതിർന്നപൗരന്മാർക്കായുള്ള കേന്ദ്രസർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിന് ഉത്തരമില്ല. കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെ (കാസ്പ്) നടത്തിപ്പുചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ഇക്കാര്യത്തിൽ സർക്കാരിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടുമില്ല.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ ‘വയോവന്ദന’ കാർഡ് എടുത്ത് കാത്തിരിക്കുകയാണ് ഒരുകൂട്ടം മുതിർന്നപൗരന്മാർ. എഴുപതുകഴിഞ്ഞവർക്ക് സാമൂഹിക, സാമ്പത്തികസ്ഥിതി നോക്കാതെ സൗജന്യചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയിലെ സംസ്ഥാന വിഹിതമെത്രയെന്നോ എങ്ങനെ നടപ്പാക്കണമെന്നോ നിർദേശമില്ലെന്നാണ് അധികൃതർ പറയുന്നത്.

കേരളത്തിൽ 386 സ്വകാര്യ ആശുപത്രികളടക്കം 588 ആരോഗ്യസ്ഥാപനങ്ങൾ ‘ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന’യിലുണ്ട്. ഇവയ്ക്കൊന്നും ‘വയോവന്ദന’ ചികിത്സാപദ്ധതിയെക്കുറിച്ച് നിർദേശമൊന്നും സർക്കാർ നൽകിയിട്ടില്ല.

അതിനാൽ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ‘മുതിർന്ന പൗരന്മാർ എന്ന പരിഗണനയൊന്നുമില്ലാതെയുള്ള സൗജന്യചികിത്സ മാത്രമാണ് നൽകുന്നതെന്ന് ആശുപത്രികൾ പറയുന്നു.

സെപ്റ്റംബറിൽ കേന്ദ്രം അംഗീകരിച്ച പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സയാണ് ലഭിക്കേണ്ടത്. ‘ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന’ വിപുലീകരിച്ചാണ് ആറുകോടി മുതിർന്ന പൗരന്മാരെക്കൂടി ഗുണഭോക്താക്കളാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.

X
Top