സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: ബാങ്കുകളിലെ ഉടമസ്ഥനില്ലാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലെ കണക്കാണിത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 48262 കോടി രൂപയായിരുന്നു ക്ലെയിം ചെയ്യപ്പെടാത്ത ഡെപോസിറ്റ്.

ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് 10 വര്‍ഷമോ അതില്‍ കൂടുതലോ നിഷ്‌ക്രിയമായ നിക്ഷേപമാണ് ഉടമസ്ഥനില്ലാത്തതായി കണക്കാക്കി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യ്ക്ക് കൈമാറുന്നത്. കേന്ദ്രബാങ്ക്, തുക ഡിപ്പോസിറ്റേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റും.

ഇത്തരത്തില്‍ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ്. 8086 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് (5,340 കോടി രൂപ), കാനറ ബാങ്ക് (4,558 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (3,904 കോടി രൂപ) എന്നിവയാണ് കേന്ദ്രബാങ്കിലേയ്ക്ക് തുക മാറ്റിയ മറ്റ് ബാങ്കുകള്‍.

വായ്പാദാതാക്കള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്തേണ്ടതുണ്ട്. തുടര്‍ന്ന് അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കുകയും നിഷ്‌ക്രിയമായി തുടരുന്നതിനുള്ള കാരണങ്ങള്‍ ആരായുകയും വേണം.

X
Top