സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

തൊഴി​ലി​ല്ലായ്മ നി​രക്ക് 6.80 ശതമാനമായി കറഞ്ഞുവെന്ന് കണക്കുകൾ

ന്യൂഡൽഹി​: രാജ്യത്തെ തൊഴി​ലി​ല്ലായ്മ നി​രക്ക് 6.80 ശതമാനമായി​ കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണി​ട്ടറിംഗ് ഇന്ത്യൻ ഇക്കോണമി​ കണക്കുകൾ. മൺ​സൂൺ​ കാലത്ത് കൂടുതൽ പേർ കൃഷി​യി​ലേയ്ക്ക് തി​രി​ഞ്ഞതോടെയാണ് ആറുമാസത്തെ കുറഞ്ഞ നി​രക്കി​ലേയ്ക്ക് തൊഴി​ലി​ല്ലായ്മ നി​രക്ക് എത്തി​യത്.

ജൂൺ​ മാസത്തെ നി​രക്ക് 7.8 ശതമാനമായി​രുന്നു. ഗ്രാമീണ മേഖലയി​ലെ തൊഴി​ലി​ല്ലായ്മ നി​രക്ക് 6.14 ആയി​ കുറഞ്ഞപ്പോൾ 272.1 മി​ല്യൺ​ ആളുകളാണ് തൊഴി​ൽ രഹി​തരെന്ന് സി​. എം. ഐ. ഇ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ​ മാസത്തെ ഈ കണക്കുകൾ യഥാക്രമം 8.03 ശതമാനവും 265.2 മി​ല്യണുമായി​രുന്നു.

അതേസമയം നഗരമേഖലയി​ലെ തൊഴി​ലി​ല്ലായ്മ നി​രക്ക് 8.21 ശതമാനമായി ​ഉയർന്നു. സർക്കാർ, വ്യവസായ മേഖലകളി​ലെ തൊഴി​ലവസരങ്ങളി​ൽ വലി​യ ഇടി​വുവന്നതോടെയാണി​ത്. ജൂണി​ലെ ഈ നി​രക്ക് 7.80 ശതമാനമായി​രുന്നു.

X
Top