സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.95 ശതമാനമായി കുറഞ്ഞു: സിഎംഐഇ

ന്യൂഡല്‍ഹി:  കാര്‍ഷിക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് ജൂലൈയില്‍ കുറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക്  7.95 ശതമാനമായി കുറയുകയായിരുന്നു. ജൂണില്‍ 8.45 ശതമാനമായിരുന്ന സ്ഥാനത്താണിത്.

 ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.89 ശതമാനമായാണ് ഇടിഞ്ഞത്.  ജൂണിലിത് 8.73 ശതമാനമായിരുന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ 7.87 ശതമാനത്തില്‍ നിന്നും 8.06 ശതമാനമായി.

കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ സാധാരണയായി  കുറയാറുണ്ട്. അതേസമയം ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയരുമെന്ന് മുന്‍കാല ഡാറ്റ വ്യക്തമാക്കുന്നുവിതയ്ക്കല്‍ സീസണ്‍ പൂര്‍ത്തിയാകുന്നതോടെയാണിത്.

മന്ദഗതിയിലുള്ള തുടക്കത്തിന് ശേഷം മണ്‍സൂണ്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.ഇത് കാര്‍ഷികോത്പാദനത്തിന്റെയും സാമ്പത്തികവളര്‍ച്ചയുടെയും സാധ്യതകള്‍ മെച്ചപ്പെടുത്തുന്നു, റിപ്പോര്‍ട്ട് പറഞ്ഞു. സീസണിലെ മഴ സാധാരണ നിലയേക്കാള്‍ 4 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

X
Top