
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്ക് മൂന്നുമാസത്തെ ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 8 ശതമാനമായി ഉയര്‍ന്നു. നഗരങ്ങളിലെ നിരക്ക് 8.96 ശതമാനമായി വികസിച്ചപ്പോള്‍ ജോലിയില്ലാത്ത ഗ്രാമീണര്‍ 7.55 ശതമാനമാണ്.
ഒക്ടോബറിലിത് യഥാക്രമം 7.21 ശതമാനവും 8.04 ശതമാനവുമായിരുന്നു. ഹരിയാനയാണ് തൊഴില്ലായ്മ നിരക്കില്‍ മുന്നില്‍. 30.6 ശതമാനം.
24.5 ശതമാനവുമായി രാജസ്ഥാനും 23.9 ശതമാനവുമായി ജമ്മു ആന്റ് കാശ്മീരും 17.3 ശതമാനവുമായി ബീഹാറും 14.5 ശതമാനവുമായി ത്രിപുരയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏറ്റവും കുറവ് നിരക്ക് ചത്തിസ്ഗണ്ഡിലാണ്.
0.1 ശതമാനം. ഉത്തരാഖണ്ഡ് 1.2 ശതമാനം, ഒഡീഷ 1.6 ശതമാനം, കര്‍ണ്ണാടക 1.8 ശതമാനം, മേഖാലയ 2.1 ശതമാനം എന്നീ സംസ്ഥാനങ്ങളാണ് മറ്റ് തൊഴില്‍ സൃഷ്ടാക്കള്‍.രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 7.77 ശതമാനമായിരുന്നു.
സെപ്തബറിലേത് 6.43 ശതമാനം.