ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് 4 മാസത്തെ ഉയരത്തിലെത്തി. രാജ്യവ്യാപക തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 8.11 ശതമാനമായി ഉയര്‍ന്നു. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
മാര്‍ച്ചില്‍ 7.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം, നഗരങ്ങളിലെ തൊഴിലില്ലായ്മ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനമായപ്പോള്‍ ഗ്രാമങ്ങളിലേത് 7.47 ശതമാനത്തില്‍ നിന്നും 7.34 ശതമാനമായി കുറഞ്ഞു.
ഇന്ത്യയുടെ തൊഴില്‍ ശക്തി ഏപ്രിലില്‍ 467.6 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 25.5 ദശലക്ഷത്തിന്റെ വര്‍ധന.22.1 ദശലക്ഷം തൊഴിലസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
ഇതോടെ തൊഴില്‍ സേനയുടെ 87 ശതമാനം പേര്‍ക്കും തൊഴില്‍ ലഭ്യമായി. ഏപ്രിലില്‍ തൊഴില്‍ നിരക്ക് 38.57% ആയി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിപ്പെട്ടത്. ഗ്രാമീണ തൊഴില്‍ സേനയില്‍ ചേര്‍ന്ന 94.6% ആളുകള്‍ക്ക് ജോലി ലഭിച്ചപ്പോള്‍ നഗരപ്രദേശങ്ങളില്‍ 54.8% അന്വേഷകര്‍ മാത്രമാണ് പുതിയ ജോലികള്‍ കണ്ടെത്തിയത്.