ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഒപ്റ്റിമസിലെ ഓഹരി വിൽപ്പനയിലൂടെ 270 കോടി സമാഹരിച്ച് യൂണിചെം ലാബ്‌സ്

മുംബൈ: ഒപ്റ്റിമസ് ഡ്രഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 19.97 ശതമാനം ഇക്വിറ്റി ഓഹരികൾ വിറ്റഴിച്ചതിലൂടെ 270 കോടി രൂപ സമാഹരിച്ച് മരുന്ന് നിർമ്മാതാക്കളായ യൂണിചെം ലബോറട്ടറീസ്. സെഖ്‌മെറ്റ് ഫാർമവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് കമ്പനി അതിന്റെ ഒപ്റ്റിമസിലെ ഓഹരികൾ വിറ്റത്.

നിർദിഷ്ട വിൽപ്പനയ്ക്ക് ശേഷം ഒപ്റ്റിമസ് ഡ്രഗ്‌സിലെ യൂണിചെം ലാബ്‌സിന്റെ ഓഹരി പങ്കാളിത്തം 0.02 ശതമാനം ആയി കുറഞ്ഞു. ഈ ശേഷിക്കുന്ന 0.02 ശതമാനം ഓഹരി ഉടനടി വിൽക്കുമെന്ന് കമ്പനി അറിയിച്ചു.

മെയ് മാസത്തിൽ പിഎജിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുടെ ഒരു കൺസോർഷ്യം, ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ഒപ്റ്റിമസ് ഡ്രഗ്‌സിന്റെ നിയന്ത്രണ ഓഹരി 2,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സെഖ്‌മെറ്റ് ഫാർമവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നത് പിഎജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു സ്വകാര്യ കമ്പനിയാണ്.

അതേസമയം 2003 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഒപ്റ്റിമസ് ഡ്രഗ്സ്, സജീവമായ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും (API-കൾ) ഫാർമസ്യൂട്ടിക്കൽ ഇന്റർമീഡിയറ്റുകളുടെയും ഗവേഷണം, വികസിപ്പിക്കൽ, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. സെഖ്‌മെറ്റ് ഫാർമവെഞ്ചേഴ്‌സും ഒപ്റ്റിമസ് ഡ്രഗ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടുന്ന നിർദ്ദിഷ്ട ഇടപാടിന് ഓഗസ്റ്റിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകിയിരുന്നു.

X
Top