ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പതിനഞ്ചോളം രാജ്യങ്ങളുമായി യുപിഐ ഇടപാട് ഉടൻ

ന്യൂഡൽഹി: 2030ൽ രാജ്യത്ത് പ്രതിദിനം 200 കോടി യുപിഐ ഇടപാടുകൾ നടക്കുമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) അധികൃതർ. നിലവിൽ ശരാശരി 34 കോടി ഇടപാടുകളാണ് ഒരു ദിവസം നടക്കുന്നത്.

യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) നിലവിൽ വന്നശേഷം ആദ്യമായി ഓഗസ്റ്റിൽ പ്രതിമാസം 1,000 കോടി ഇടപാടുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. കഴിഞ്ഞ മാസം മാത്രം 15 ലക്ഷം കോടി രൂപയാണ് യുപിഐ വഴി വിനിമയം ചെയ്യപ്പെട്ടത്.

യുപിഐ ആരംഭിച്ച് വെറും 7 വർഷത്തിനകമാണ് ഈ നേട്ടം. 2016 ഏപ്രിൽ 11നാണ് യുപിഐ സംവിധാനം നിലവിൽ വന്നത്.

ഇന്ത്യയിൽ പ്രതിമാസം 10,000 കോടി ഇടപാടുകൾക്കുള്ള സാധ്യതയുണ്ടെന്ന് എൻപിസിഐ സിഇഒ ദിലീപ് അസ്ബെ പറഞ്ഞു.

നിലവിൽ രാജ്യത്ത് 35 കോടി ആളുകളാണ് യുപിഐ ഉപയോഗിക്കുന്നത്. യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും.

തയ്‌വാൻ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്.

സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു.

X
Top