ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

യൂണിലിവറിലും തൊഴിൽ പിരിച്ചുവിടൽ

  • ലോകത്തിലെ ഏറ്റവും വലിയ ഐസ്ക്രീം ബിസിനസ് വിഭജിക്കുന്നു

യൂണിലിവറിലും തൊഴിൽ പിരിച്ചുവിടൽ. 7,500 തൊഴിൽ അവസരങ്ങളാണ് കമ്പനി വെട്ടിക്കുറയ്ക്കുന്നത്. ചെലവ് കുറയ്ക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി ഐസ്ക്രീം ബിസിനസ് വിഭജിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ബെൻ ആൻഡ് ജെറി എന്ന ബ്രാൻഡിലാണ് യൂണിലിവ‍ർ ഐസ്ക്രീമുകൾ വിപണിയിൽ എത്തിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐസ്ക്രീം ബിസിനസുകളിൽ ഒന്നാണിത്. ഇത് ഇനി പ്രത്യേക വിഭാഗമാക്കുമെന്നാണ് സൂചന.

ഡോവ് സോപ്പുകൾ, വാസ്‍ലിൻ എന്നിവയുൾപ്പെടെ വ്യത്യസ്ത ബ്രാൻഡുകളിൽ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന കമ്പനിയാണ് യൂണിലവർ.

കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ലാഭം കൂട്ടുന്നതിൻെറയും ഭാഗമായാണ് ബിസിനസ് വിഭജിക്കുന്നത്.

പ്രത്യേക മാഗ്നം ബാറുകൾ ഉൾപ്പെടെ പുറത്തിറക്കുന്ന യൂണിലിവറിൻെറ ഐസ്ക്രീം ബിസിനസ് മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്‌തമാണ്. ഇത് പ്രത്യേക യൂണിറ്റ് ആക്കുന്നതോടെ കൂടുതൽ ബിസിനസ് വളർച്ചയാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനത്തോടെ വിഭജനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022-ൻ്റെ തുടക്കത്തിൽ കമ്പനി 1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനി പോർട്ട്‌ഫോളിയോ ലളിതമാക്കുകയും കൂടുതൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. യുണിലിവർ ലോകത്തെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായി മാറും.

ലാഭക്ഷമത വർദ്ധി‌ക്കും. പ്രഖ്യാപനം യൂണിലിവറിൻെറ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഉയരാൻ കാരണമായി.

കൂടുതൽ തൊഴിൽ പിരിച്ചുവിടൽ
ഈ വർഷം സിസ്കോ, ഐബിഎം, ഗൂഗിൾ തുടങ്ങിയ പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.

2024-ൽ ഇതുവരെ 50,000ത്തോളം പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.

X
Top