മുംബൈ: യൂണിയൻ റിട്ടയർമെന്റ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ച് യൂണിയൻ എഎംസി. ഇത് 5 വർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ (ഏതാണ് നേരത്തെയുള്ളത്) ലോക്ക്-ഇൻ കാലാവധിയുള്ള ഒരു ഓപ്പൺ-എൻഡ് റിട്ടയർമെന്റ് സൊല്യൂഷൻ ഓറിയന്റഡ് സ്കീമാണ്.
ഈ സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫർ (NFO) 2022 സെപ്റ്റംബർ 1 വ്യാഴാഴ്ച ആരംഭിക്കുകയും 2022 സെപ്റ്റംബർ 15-ന് അവസാനിക്കുകയും ചെയ്യും. ഈ ഫണ്ടിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഇതിന്റെ അലോട്ട്‌മെന്റ് തീയതി 2022 സെപ്റ്റംബർ 22 ആയിരിക്കും, തുടർന്ന് 2022 സെപ്‌റ്റംബർ 29-ന് വിൽപ്പനയ്‌ക്കും റീപർച്ചേസിനും വേണ്ടി സ്‌കീം വീണ്ടും തുറക്കും.
എസ്&പി ബിഎസ്ഇ 500 ഇൻഡക്‌സിനെ മാനദണ്ഡമായി എടുക്കുന്ന ഈ സ്കീം നിയന്ത്രിക്കുന്നത് വിനയ് പഹാരിയയും സഞ്ജയ് ബെംബാൽക്കറും ആണ്. 2011-ലാണ് യൂണിയൻ എഎംസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ഡായ്-ഇച്ചി ലൈഫ് ഹോൾഡിംഗ്‌ന്റെയും സംയുക്ത സംരംഭമാണിത്. യൂണിയൻ എഎംസി നിലവിൽ പത്തൊൻപത് ഓപ്പൺ എൻഡ് സ്കീമുകൾ കൈകാര്യം ചെയ്യുന്നു, അതിൽ എട്ടെണ്ണം ഇക്വിറ്റി സ്കീമുകൾ, ഏഴ് ഡെബ്റ് സ്കീമുകൾ, നാലെണ്ണം ഹൈബ്രിഡ് സ്കീമുകൾ എന്നിങ്ങനെയാണ്.