ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

യൂണിയൻ ബാങ്കിന്റെ അറ്റാദായം 3,511 കോടി രൂപ

ടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ യൂണിയൻ ബാങ്കിന്‍റെ അറ്റാദായം 90 ശതമാനം വർധിച്ച് 3,511 കോടി രൂപയായി. മുന്‍വർഷമിതേ കാലയളവിലിത് 1,847.7 കോടി രൂപയായിരുന്നു. ബാങ്കിന്റെ എൻപിഎ മുൻവർഷത്തെ 2.64 ശതമാനത്തിൽ നിന്ന് സെപ്റ്റംബർ പാദത്തിൽ 1.30 ശതമാനമായി കുറഞ്ഞു.

വെള്ളിയാഴ്ച ബിഎസ്ഇയിൽ യുബിഐയുടെ ഓഹരികൾ 5.49 ശതമാനം ഉയർന്ന് 99.95 രൂപയിൽ ക്ലോസ് ചെയ്തു. അതിന്റെ ഓഹരി മൂല്യം കഴിഞ്ഞ വര്ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 89.12 ശതമാനം വർദ്ധിച്ചു. നടപ്പ് വര്ഷം ആദ്യം മുതൽ ഇതുവരെ 22.79 ശതമാനം വർധന ഓഹരികളിലുണ്ടായിട്ടുണ്ട്.

മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച്, അറ്റ പലിശ വരുമാനം 9.89 ശതമാനവും ബാങ്കിന്റെ മൊത്തം ബിസിനസ് 9.24 ശതമാനവും മൊത്ത വായ്പ 9.50 ശതമാനവും മൊത്തം നിക്ഷേപം 9.04 വർധിച്ചതായി ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ ആർഎഎം വായ്പ (റീട്ടെയില്‍, കൃഷി, എംഎസ്എംഇ) മുൻ വർഷത്തെ അപേക്ഷിച്ച് 14.62 ശതമാനം വർദ്ധിച്ചു. റീട്ടെയിൽ മേഖലയില്‍ 14.68 ശതമാനവും കാർഷിക മേഖലയിൽ 15.04 ശതമാനവും വളർച്ചയും എംഎസ്എംഇ മേഖലയിൽ 14.03 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ഇന്ത്യക്ക് പുറത്തുള്ള യൂണിയൻ ബാങ്കിന്റെ ശാഖകളിലും മികച്ച വർധനയുണ്ടായി. ഇന്ത്യയിലും വിദേശത്തുമായി 8,521 ശാഖകൾ ബാങ്കിനുണ്ട്. പ്രാദേശിക സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനായി 105 എംഎസ്എംഇ ശാഖകളും ബാങ്ക് തുറന്നിട്ടുണ്ട്. ഉപഭോക്താക്കൾക്കായി 10,000-ലധികം എടിഎം ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച സാമൂഹ്യക്ഷേമ പദ്ധതികളിലും ബാങ്ക് വളർച്ച രേഖപ്പെടുത്തി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിൽ 3.51 ലക്ഷത്തിലധികം പുതിയ എൻറോൾമെന്റുകളും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് കീഴിൽ 28.37 ലക്ഷവും പുതിയ എൻറോൾമെന്റുകൾ നടന്നതായി ബാങ്ക് അറിയിച്ചു.

പ്രധാൻ മന്ത്രി ജൻധൻ യോജന, അടൽ പെൻഷൻ യോജന, വനിതാ സംരംഭകർക്കായുള്ള യൂണിയൻ നാരി ശക്തി സ്കീം എന്നിവയ്ക്ക് കീഴിലും ബാങ്ക് പുതിയ ഗുണഭോക്താക്കളെ ചേർത്തു.

പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിലെ വർദ്ധനവ് നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയാണ്. മറ്റ് പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിലും ഈ പാദത്തിൽ ഗണ്യമായ വർധനയുണ്ടായി.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 90 ശതമാനംവർധിച്ച് സെപ്റ്റംബർ പാദത്തിൽ 605.4 കോടി രൂപയായി.

X
Top