ഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖലരാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആർബിഐ

ലാഭത്തിൽ മികച്ച വളർച്ചയുമായി യൂണിയൻ ബാങ്ക്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര പൊതു മേഖല ബാങ്കായ യൂണിയൻ ബാങ്കിന്റെ അറ്റാദായം 13.7 ശതമാനം ഉയർന്ന് 3679 കോടി രൂപയിലെത്തി.

ബാങ്കിന്റെ പലിശ വരുമാനം 6.47 ശതമാനം ഉയർന്ന് 6.47 ശതമാനം വർദ്ധിച്ച് 9412 കോടി രൂപയായി. വിവിധ സേവനങ്ങളുടെ ഫീ ഇനത്തിലും മറ്റുമുള്ള പലിശ ഇതര വരുമാനം 15.33 ശതമാനം ഉയർന്ന് 4509 കോടി രൂപയിലെത്തി.

പ്രധാനമായും ഫീ ഇനത്തിലെ വരുമാനമാണ് മികച്ച നേട്ടം ലഭിക്കാൻ സഹായകമായത്. മൊത്തം വായ്‌പകൾ ഇക്കാലയളവിൽ 11.46 ശതമാനം ഉയർന്നു. മൊത്തം ബിസിനസ് 21.46 ലക്ഷം കോടി രൂപയാണ്.

മൊത്തം നിഷ്ക്രിയ ആസ്തി 2.8 ശതമാനം കുറഞ്ഞ് 4.54 ശതമാനമായി.

X
Top