
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടതോടെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരിയില്‍ ബുള്ളിഷായി. 100 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്‌റ്റോക്ക് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍. നികുതി കഴിച്ചുള്ള വരുമാനം 107 ശതമാനം ഉയര്‍ത്തി 2245 കോടി രൂപയാക്കാന്‍ മൂന്നാം പാദത്തില്‍ ബങ്കിന് സാധിച്ചിരുന്നു.
അറ്റ പലിശ വരുമാനം (എന്‍ഐഐ) 20.26 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 8628 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്നും 3.21 ശതമാനമായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 369 ബേസിസ് പോയിന്റ് ഇടിഞ്ഞ് 7.93 ശതമാനം.
മൊത്തം ബിസിനസ് 16.31 ശതമാനം. നിക്ഷേപ വളര്‍ച്ച 13.61 ശതമാനവും വായ്പ വളര്‍ച്ച 17.76 ശതമാനവുമാണ്. (ചെറുകിട വായ്പ-16.55 ശതമാനം, കാര്‍ഷിക വായ്പ-17.56 ശതമാനം, എംസ്എംഇ-19.55 ശതമാനം)