ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേന്ദ്രബജറ്റ് 2023: ഹൈഡ്രജൻ ട്രെയിനുകൾക്ക് സാധ്യത

മുംബൈ: പുതിയ ബജറ്റ് പുത്തൻ പ്രതീക്ഷകളുടേതു കൂടെയാണ്. ഇത്തവണത്തെ ബജറ്റിൽ പുതിയ ഹൈഡ്രജൻ ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. 2023-24 സാമ്പത്തിക വർഷത്തിൽ 300 പുതിയ മെമു സർവീസുകൾ അനുവദിക്കുമെന്നും വിലയിരുത്തലുണ്ട്.

കൂടാതെ 25 ഹൈ കപ്പാസിറ്റി പാഴ്സൽ വാനുകൾ, 300 എസി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്സ് (ഇഎംയു) കോച്ചുകൾ എന്നിവയും അനുവദിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ റെയിൽവെ തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞതാായാണ് വിവരം. 20 ഹൈഡ്രജൻ ട്രെയിനുകൾ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ 2023 ഡിസംബറോടെ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്.

ഹരിയാനയിലെ സോനിപറ്റിൽ നിന്നും ജിൻഡിലേക്കായിരിക്കും ആദ്യ സർവീസ് നടക്കുക. ഏകദേശം 89 കിലോമീറ്റർ ദൂരമാണിത്.

2023 സ്വാതന്ത്ര്യ ദിനത്തിൽ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കാനായിരുന്നു സർക്കാർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2024 ൽ വരുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഹൈഡ്രജൻ ട്രെയിനുകളെ ഉൾപ്പെടുത്തുമെന്നു കരുതുന്നു.

ഭാവിയിൽ ഇന്ത്യയിൽ മേക് ഇൻ‌ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇത്തരം ട്രെയിനുകൾ നിർമീക്കാനാണ് ഇന്ത്യൻ റെയിൽവെയുടെ പദ്ധതി. പരിസ്ഥിതി സൗഹാർദപരമായ ഹൈഡ്രജൻ ട്രെയിനുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല.

ഇതേ സമയം കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അടുത്ത ആഗസ്റ്റ് 15 നു മുമ്പ് 75 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത് എന്നാൽ ഇതുവരെ 7 ട്രെയിനുകൾ മാത്രമാണ് ഓടിത്തുടങ്ങിയത്.

എന്നിരുന്നാലും പുതിയ ബജറ്റിൽ ഏകദേശം 300 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top