ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

210 ലക്ഷം യുവാക്കൾക്ക് ഗുണകരമാകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി; ‘പുതിയ ജോലിക്കാർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും’

ന്യൂഡൽഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു.

‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ – മന്ത്രി കൂട്ടിച്ചേർത്തു.

ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക.

മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.

X
Top