ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

കേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് എന്തൊക്കെ കാണുമെന്ന് ഉറ്റുനോക്കി കേരളം; വൻകിട വികസന പദ്ധതികളുടെ നടത്തിപ്പിന് നീക്കിയിരിപ്പുണ്ടാകുമോയെന്ന് ആകാംക്ഷ

കോട്ടയം: തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സമ്മാനമായി നിർമലയുടെ ബജറ്റ് പെട്ടിയിൽ സംസ്ഥാനത്തിന് എന്തൊക്കെ കാണുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

കേന്ദ്രം ഞങ്ങളെ വരിഞ്ഞു മുറുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴും മൂന്നാം മോദി സർക്കാർ കേരളത്തിനുള്ള സമ്മാനം രണ്ട് കേന്ദ്രമന്ത്രിമാരിൽ ഒതുക്കില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി നേതാക്കൾ.

വൻകിട വികസന പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമോയെന്നാണ് ധനമന്ത്രി ബാലഗോപാൽ ഉറ്റുനോക്കുന്നത്. ഇല്ലെങ്കിൽ മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. എയിംസ് ഇത്തവണ കിട്ടുമെന്നും വലിയ പ്രതീക്ഷയുണ്ട്.

എയിംസിന്റെ ക്രെഡിറ്റിനു വേണ്ടി സംസ്ഥാനത്ത് ഒരു ഡസൻ നേതാക്കൾ ഇപ്പോഴേ തയാറായി നിൽപ്പുണ്ട്. എയിംസ് കിട്ടിയാൽ അത് ഏത് ജില്ലയിലാകും എന്നത് ചർച്ചകൾക്ക് വഴിയൊരുക്കും.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ നവീകരണം, റബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സഹായങ്ങൾ തുടങ്ങിയവയും സംസ്ഥാനത്തിന്റെ ആവശ്യങ്ങളായുണ്ട്.

കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും കോൺഗ്രസ് എംപി കെ.സി.വേണുഗോപാലിനോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അർഹമായ വിഹിതം നേടണമെന്ന് ഉറച്ചാണ് പാർട്ടി വ്യത്യാസമില്ലാതെയുള്ള ഈ നീക്കം.

രാഷ്ട്രീയ പോരിൽ ആവശ്യങ്ങൾ നഷ്ടമാകുന്നത് അവസാനിപ്പിക്കാൻ അനുരഞ്ജനത്തിന്റെയും പ്രതിപക്ഷത്തെ ചേർത്തുനിർത്തിയുള്ള സമ്മർദ്ദത്തിന്റെയും സമീപനമാണ് സർക്കാരിന്. അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ പത്തു വർഷവും കേന്ദ്ര ബജറ്റ് സംസ്ഥാനത്തിനു നിരാശയായിരുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കിഫ്ബിയുടേയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടേയും വായ്പകളുടെ പേരിൽ വായ്പാപരിധി കുറയ്ക്കുകയും നികുതി വിഹിതം കുറയ്ക്കുകയും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന അപേക്ഷ തള്ളുകയും ചെയ്തു. റെയിൽവേ വികസനത്തിന് കാര്യമായ സഹായം കിട്ടിയില്ല.

സിഗ്നൽ നവീകരണവും മൂന്നാം പാതയും പരിഗണിച്ചുമില്ല. എറണാകുളം – ആലപ്പുഴ- കായംകുളം പാത ഇരട്ടിപ്പിക്കുന്നതിനും പണം നൽകിയില്ല. പുതിയ ട്രെയിനുകളും കിട്ടിയില്ല. എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വർഷമായി.

കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധം നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തന്നതിനൊപ്പം സിൽവർലൈനിനു കേന്ദ്രാനുമതി വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയം മറന്ന് സിൽവർലൈൻ അനുവദിക്കാൻ കേന്ദ്രം തയാറാകില്ല.

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്ക്. വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒരു വർഷത്തേക്കെങ്കിലും ഒഴിവാക്കുമെന്നും കേരളം പ്രതീക്ഷിക്കുന്നു.

ദേശീയ പാതാ വികസനത്തിനു സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകയ്ക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

റബർ താങ്ങുവില 250 രൂപയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 75 ശതമാനം ആക്കുക, ക്ഷേമ ആനുകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർധന തുടങ്ങിയ വിവിധ ആവശ്യങ്ങളിലും ബജറ്റ് തീരുമാനം കാക്കുകയാണ് സംസ്ഥാനം.

കേരളം പ്രതീക്ഷിക്കുന്നത്
∙ ദേശീയപാത വികസനത്തിനു 6000 കോടി വായ്പ
∙ ധനകാര്യ കമ്മിഷൻ നയം മാറ്റത്തിൽ വർഷം നഷ്ടമാകുന്ന 15,​000 കോടി
∙ വായ്പാപരിധി ഒരു ശതമാനം ഉയർത്തണം
∙ വിഴിഞ്ഞം വികസനത്തിന് 5000 കോടി
∙ കേന്ദ്രപദ്ധതികൾക്ക് ചെലവാക്കിയ 3686 കോടി കിട്ടണം
∙ സിൽവർലൈനിന് അനുമതി

X
Top