കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേന്ദ്ര ബജറ്റ് 2024: ഭൂപരിഷ്കരണ പ്രവർത്തനങ്ങൾ 3 വർഷത്തിനുള്ളിൽ പൂർത്തീകരിക്കും

ന്യൂഡൽഹി: ഭൂമിയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളും നടപടികളും, ഗ്രാമങ്ങളിലും നഗരങ്ങളിലും, ഉചിതമായ ധനസഹായത്തിലൂടെ അടുത്ത 3 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുമെന്ന് 2024-25 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

ലാൻഡ് അഡ്മിനിസ്ട്രേഷൻ, ആസൂത്രണവും കൈകാര്യവും, നഗര ആസൂത്രണം, ഉപയോഗം, ബിൽഡിംഗ് ബൈലോ എന്നിവ ഈ പരിഷ്‌കാരങ്ങളിൽ ഉൾപ്പെടും.

എല്ലാ ഭൂമിക്കും യുണീക്ക് ലാൻഡ് പാഴ്സൽ ഐഡൻ്റിഫിക്കേഷൻ നമ്പർ (ULPIN) അല്ലെങ്കിൽ ഭൂ-ആധാർ നൽകൽ, കഡസ്ട്രൽ ഭൂപടങ്ങളുടെ ഡിജിറ്റലൈസേഷൻ, നിലവിലെ ഉടമസ്ഥത അനുസരിച്ച് ഭൂപട ഉപവിഭാഗങ്ങളുടെ സർവേ, ഭൂമി രജിസ്ട്രി സ്ഥാപിക്കൽ, കർഷകരുടെ രജിസ്ട്രിയുമായി അവയെ ലിങ്ക് ചെയ്യൽ എന്നിവ ഗ്രാമീണ ഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുമെന്ന്ശ്രീമതി സീതാരാമൻ വിശദീകരിച്ചു.

ഈ പ്രവർത്തനങ്ങൾ വായ്പാ പ്രവാഹവും മറ്റ് കാർഷിക സേവനങ്ങളും സുഗമമാക്കും.

നഗര പ്രദേശങ്ങളിലെ ഭൂരേഖകൾ ജിഐഎസ് മാപ്പിംഗ് ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുമെന്ന് നഗര ഭൂമിയുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ധനമന്ത്രി പറഞ്ഞു.

പ്രോപ്പർട്ടി റെക്കോർഡ് അഡ്മിനിസ്ട്രേഷൻ, അപ്ഡേറ്റ് ചെയ്യൽ, ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കായി ഒരു ഐടി അധിഷ്ഠിത സംവിധാനം സ്ഥാപിക്കും.

നഗര തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും ധന മന്ത്രി കൂട്ടിച്ചേർത്തു.

X
Top