കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ദേശീയ സഹകരണനയം: കേരളത്തിന്‍റെ വിയോജിപ്പുകൾ അവഗണിക്കപ്പെടും

തിരുവനന്തപുരം: സഹകരണമേഖലയിൽ കേന്ദ്ര-കേരള പോരാട്ടത്തിന് കനംവെക്കുന്നവിധത്തിൽ ദേശീയ സഹകരണനയം വരുന്നു. ബജറ്റവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇതു പ്രഖ്യാപിച്ചു. കേരളം പാടില്ലെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളാണ് കേന്ദ്രം തയ്യാറാക്കിയ കരട് സഹകരണ നയത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

എല്ലാ ജില്ലകളിലും ജില്ലാ സഹകരണബാങ്ക്, എല്ലാനഗരങ്ങളിലും ഒരു അർബൻ സഹകരണബാങ്ക്, നബാർഡിന്റെ എല്ലാ സാമ്പത്തികസഹായങ്ങളും പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കാൻ ദേശീയതലത്തിൽ ഏകീകൃത സോഫ്റ്റ്‌വേർ നെറ്റ്‌വർക്ക്, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നിർവഹണ ഏജൻസിയായി പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റുക, ഇതിനായി കാർഷികവായ്പാ സഹകരണസംഘങ്ങളുടെ പ്രവർത്തനം ഏകീകരിക്കുന്നതിനുള്ള മോഡൽ ബൈലോ നിർബന്ധമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കേന്ദ്രം നയമായി കൊണ്ടുവരുന്നത്. ഇതെല്ലാം കേരളം അംഗീകരിക്കാത്തതാണ് എന്നതാണ് പ്രധാന പ്രശ്നമായി മാറുന്നത്.

സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി ആഭ്യന്തര ഉത്‌പാദനമൂല്യം കൂട്ടുകയെന്നതാണ് സഹകരണ മേഖലയിൽ കേന്ദ്രത്തിന്റെ ലക്ഷ്യമായി പറയുന്നത്. ഇതിനായി പ്രാദേശികതലത്തിൽ സഹകരണ സംഘങ്ങളെ എല്ലാസേവനങ്ങളും സംരംഭങ്ങളും ഏറ്റെടുക്കാൻ പാകത്തിലേക്ക് മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

ഇതിനായി, റിസർവ് ബാങ്ക്, നബാർഡ്, എൻ.സി.ഡി.സി. എന്നിവയിലുടെ ആവശ്യമായ ക്രമീകരണമൊരുക്കും. ക്ഷീരസംഘങ്ങളിലും മത്സ്യത്തൊഴിലാളി സംഘങ്ങളിലുമടക്കം എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കിങ് സേവനം കൊണ്ടുവരും.

ഇതിനായി ജില്ലാ സഹകരണ ബാങ്കുകൾക്ക് നബാർഡ് അനുമതി നൽകണമെന്നാണ് നിർദേശിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം കേരളത്തെ ബാധിക്കുന്നതാണ്.

X
Top