ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

യൂണിയൻ ബജറ്റ് 2024: സമഗ്ര കവറേജുമായി ന്യൂഏജ്

  • ബജറ്റ് കവറേജ് ഒരുക്കുന്നത് മുത്തൂറ്റ് ഫിനാൻസുമായി ചേർന്ന്

കൊച്ചി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് രാജ്യം ഉറ്റുനോക്കുമ്പോൾ സമഗ്ര കവറേജുമായി ന്യൂഏജും. മുത്തൂറ്റ് ഫിനാൻസുമായി ചേർന്നാണ് ബജറ്റ് വാർത്തകളും, വിശകലനങ്ങളും ന്യൂഏജ് വായനക്കാരിലേക്ക് എത്തിക്കുന്നത്.

ന്യൂഏജിൻ്റെ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ ബജറ്റിൻ്റെ ലൈവ് അപ്ഡേറ്റ് ലഭ്യമാകും.
വെബ് പോർട്ടലിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ബജറ്റ് അവതരണം തത്സമയം കാണാം.
വെബ്പോർട്ടലിലെ ലൈവ് ബ്ലോഗിൽ വിവരങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യും.

സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിവിധ ഫോർമാറ്റുകളിൽ വിവരങ്ങൾ ലൈവായി പ്രേക്ഷകരിലെത്തും. ന്യൂഏജ് ദിനപ്പത്രത്തിലും, livenewage.com വെബ് പോർട്ടലിലുമായി 100 -ലധികം വിശകലനാത്മക ബജറ്റ് സ്റ്റോറികൾ ഉണ്ടാകും.

വിവിധ വിഷയങ്ങളിൽ 50 -ലേറെ വിദഗ്ധരുടെ ഇൻപുട്ടുകളോടെയാകും ഇവ തയ്യാറാക്കുക. ജൂലെെ 24-ാം തീയതിയിലെ ന്യൂഏജ്, ബജറ്റ് തീം ന്യൂസ്പേപ്പർ ആയിട്ടാണ് തയ്യാറാക്കുന്നത്. 12 പേജുകളും ബജറ്റ് വാർത്തകൾ അടങ്ങുന്നതായിരിക്കും.

ധനമന്ത്രിയുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഗസ്റ്റ് എഡിറ്റോറിയലും വിദഗ്ധരുടെ കോളങ്ങളും ഉൾപ്പെടുത്തും.

പ്രസിദ്ധീകരണം തുടങ്ങിയ 2008 മുതൽ കേന്ദ്ര, സംസ്ഥാന ബജറ്റുകൾ സമഗ്രതയോടെ കൈകാര്യം ചെയ്യാൻ ന്യൂഏജ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.

X
Top